റിയാദ് വിമാനത്താവളത്തിന് നേരെ ആക്രമണം: പാകിസ്ഥാനി കൊല്ലപ്പെട്ടു, 11 പേര്‍ക്ക് പരിക്ക്; ദമാമിലും ആക്രമണം

അമ്മാന്: ജോര്‍ദാനിലെ മുവാഫാഖ് സാല്‍തി എയര്‍ ബേസിന് നേരെ ഇറാന് നടത്തിയ ആക്രമണത്തില്‍ നിരവധി അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായി റിപ്പോര്‍ട്ട്. യു.എസ് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് പ്രമുഖ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് ആണ് വിവരങ്ങള്‍ പുറത്തുവിട്ടത്. ആക്രമണത്തില്‍ ‘വാര്‍തോഗ്’എന്നറിയപ്പെടുന്ന എ10 തണ്ടര്‍ബോള്‍ട്ട് വിമാനത്തിന്റെ ചിറക് പൂര്‍ണ്ണമായും തകര്‍ന്നു. കൂടാതെ എട്ട് എഫ്15 യുദ്ധവിമാനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.
ആക്രമണത്തില്‍ അമേരിക്കന്‍ സൈന്യത്തിന് കാര്യമായ നഷ്ടം നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇരുപതിലധികം ഡ്രോണുകള്‍ തകരുകയും നിരവധി ഫൈറ്റര്‍ ജെറ്റുകള്‍ നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്. മെയ് മാസത്തില്‍ പുറത്തിറങ്ങിയ കൊണ്ഗ്രഷണല് റിസര്‍ച്ച് സര്‍വീസിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, സംഘര്‍ഷത്തില്‍ ഇതിനകം 42 യു.എസ് സൈനിക വിമാനങ്ങള്‍ തകരുകയോ കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്തിട്ടുണ്ട്. ഫെബ്രുവരിയില്‍ ഇറാനുമായി യുദ്ധം ആരംഭിച്ചതിനുശേഷം ഇതുവരെ 18 അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെടുകയും 800ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.