ഗസ്സയ്ക്ക് സഹായം: 50,000 ദുരിതബാധിതര്‍ക്ക് ടെന്റുകള്‍ നല്കാന് നിര്‍ദേശം നല്കി ദുബൈ ഭരണാധികാരി

ജറുസലേം: ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും അദ്ദേഹത്തിന്റെ ലിക്വിഡ് പാര്‍ട്ടിക്കുമെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് ഗാഡി ഐസന്‍കോട്ട്. നെതന്യാഹുവും പാര്‍ട്ടിയും ചേര്‍ന്ന് ജനാധിപത്യം ഉന്മൂലനം ചെയ്യാനും നിയമവാഴ്ചയ്ക്ക് നേരെ അക്രമം അഴിച്ചുവിടാനും ശ്രമിക്കുകയാണെന്ന് ഐസന്‍കോട്ട് ആരോപിച്ചു.
അറബ് പാര്‍ട്ടികളുമായി ബന്ധപ്പെട്ട് ഉയര്‍ന്ന തിരഞ്ഞെടുപ്പ് ക്രമക്കേട് ആരോപണങ്ങളിലെ അന്വേഷണത്തെക്കുറിച്ച് രാജ്യത്തെ അറ്റോര്‍ണി ജനറല്‍ സംശയം പ്രകടിപ്പിച്ചതിന് പിന്നാലെയാണ് ഐസന്‍കോട്ടിന്റെ പ്രതികരണം.
തൊട്ടതൊക്കെ അബദ്ധമായി മാറിയ സാഹചര്യത്തില്‍, രാജ്യത്തെ മുഴുവന്‍ ജനങ്ങളെയും അപകടകരമായ ഒരു ഭരണഘടനാ പ്രതിസന്ധിയിലേക്ക് തള്ളിയിടാനാണ് ലിക്വിഡ് പാര്‍ട്ടിയും നെതന്യാഹുവും ശ്രമിക്കുന്നതെന്ന് സോഷ്യല്‍ മീഡിയയില്‍ ഐസന്‍കോട്ട് കുറിച്ചു.
തിരഞ്ഞെടുപ്പില്‍ ഐസന്‍കോട്ടിന്റെ സഖ്യത്തിന് 48 സീറ്റുകളും, ബെഞ്ചമിന്‍ നെതന്യാഹുവിന്റെ സഖ്യത്തിന് 53 സീറ്റുകളുമാണ് ലഭിച്ചത്. 120 അംഗ പാര്‍ലമെന്റില്‍ അറബ് ഭൂരിപക്ഷ പാര്‍ട്ടികള്‍ 19 സീറ്റുകള്‍ നേടി നിര്‍ണായക ശക്തിയായി മാറി. അറബ് പാര്‍ട്ടികളുടെ പിന്തുണ ഇല്ലാതെ ഇരു കക്ഷികള്‍ക്കും ഭരണം പിടിക്കാന്‍ സാധിക്കില്ല. എന്നാല്‍ അറബ് കക്ഷികളുമായി സഖ്യത്തിനില്ലെന്ന് നേരത്ത തന്നെ ഇരു കക്ഷികളും പ്രഖ്യാപിച്ചിരുന്നു. ഇതിനിടെയാണ് തിരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നെന്ന് ആരോപിച്ച് നെതന്യാഹു രംഗത്തെത്തിയത്.