
റമസാന്‍ 27ാം രാവില്‍ ശൈഖ് സായിദ്പള്ളിയിലെത്തിയത് ഒരു ലക്ഷത്തിലധികം വിശ്വാസികള്‍
അബുദാബി : ആംഗലേയ അക്ഷരങ്ങളാല്‍ അര്‍ത്ഥമുള്ള അറകള്‍കൊണ്ട് വിസ്മയം തീര്‍ക്കുകയാണ് ജസ ജമാല്‍ എന്ന ഏഴാം ക്ലാസുകാരി. തന്റെ ചിന്തകളും സ്വപ്നങ്ങളും ചുറ്റുപാടുകളും സമന്വയിപ്പിച്ച് അവയ്ക്ക് അക്ഷര രൂപം കൊടുത്ത് ഇംഗ്ലീഷില്‍ ‘ചേമ്പേഴ്സ് ഓഫ് ഡ്രീംസ്’ എന്ന പതിനേഴു കവിതകള്‍ അടങ്ങിയ പുസ്തകം പുറത്തിറക്കിയിരിക്കുകയാണ് ജസ.
ആഗ്രഹങ്ങളും അപേക്ഷയും അതിശയങ്ങളും ആലങ്കാരികമായി കോര്‍ത്തിണക്കിയ കവിതകള്‍ ഇരുത്തം വന്നൊരു കവയിത്രിയെ ഓര്‍മിപ്പിക്കും.തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്മെന്റ് ലെ പ്രഫ. പ്രീത പ്രഭാസനാണ് പുസ്തകത്തിന് അവതാരിക എഴുതിയത്.
അബുദാബി മോഡല്‍ സ്കൂളില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ജസയുടെ കവിതാ സമാഹാരം ഫാബിയാന്‍ ബുക്സാണ് പ്രസിദ്ധീകരിച്ചത്. ഒമ്പതാം തീയതി ഷാര്‍ജ ബുക്ക് ഫെയറില്‍ പുസ്തകം പ്രകാശനം ചെയ്യും. പഠനത്തിലും മിടുക്കിയാണ് ജെസ. എഴുത്തും വായനയും പാചകവും ചെസുമെല്ലാം ഇഷ്ട വിനോദങ്ങളായി കൊണ്ടുനടക്കുന്ന ജസയുടെ ആഗ്രഹം അറിയപ്പെടുന്ന എഴുത്തുകാരിയോ സൈക്കോളജിസ്റ്റോ ആകണമെന്നാണ്.
പാലക്കാട് ജില്ലയിലെ കുമരനെല്ലൂര്‍ സ്വദേശിയും അബുദാബിയില്‍ സിവില്‍ എഞ്ചിനീയറും തൃത്താല മണ്ഡലം കെഎംസിസി മുന്‍ ട്രഷററുമായിരുന്ന അബ്ദുല്‍ ജമാലിന്റെയും ഫഹീമ ജമാലിന്റെയും പുത്രിയാണ് ജസ ജമാല്‍. ഐസ,ഫൈസ,ആദം എന്നിവര്‍ സഹോദരങ്ങളാണ്.