
റമസാനില്‍ യുഎഇ അനാഥരുടെ കണ്ണീരൊപ്പുന്നു
അബുദാബി : മുസ്ലിംലീഗ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന സി.എച്ച് മുഹമ്മദ് കോയ സാഹിബിന്റെ ത്രസിക്കുന്ന ഓര്‍മകള്‍ പുനരാവിഷ്കരിക്കാന്‍ കണ്ണൂര്‍ ജില്ലാ കെഎംസിസി ‘സിഎച്ച് അണയാത്ത അഗ്നിജ്വാല’ എന്ന ശീര്‍ഷകത്തില്‍ ഇന്ന് അബുദാബി ഇന്ത്യന്‍ ഇസ്്ലാമിക് സെന്ററില്‍ അനുസ്മരണ സമ്മേളനവും ചിത്രപ്രദര്‍ശനവും സംഘടിപ്പിക്കും. വൈകുന്നേരം 5 മണിക്ക് ചിത്രകാരന് നസീര്‍ രാമന്തളിയുടെ സി.എച്ചിനെ കുറിച്ചുള്ള ചിത്ര പ്രദര്‍ശനത്തോടെയാണ് പരിപാടി ആരംഭിക്കുക.
രാത്രി 7.30ന് നടക്കുന്ന സമ്മേളനത്തില്‍ മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി കെഎം ഷാജി അനുസ്മരണ പ്രഭാഷണം നടത്തും. വിവിധ മേഖലകളിലെ പ്രമുഖകര്‍ പരിപാടിയില്‍ പങ്കെടുക്കും.