റിയാദ് വിമാനത്താവളത്തിന് നേരെ ആക്രമണം: പാകിസ്ഥാനി കൊല്ലപ്പെട്ടു, 11 പേര്‍ക്ക് പരിക്ക്; ദമാമിലും ആക്രമണം

ന്യൂഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ രണ്ടാം ദിവസവും പ്രതിഷേധം തുടരുന്നു. ഐസ ദേശീയ പ്രസിഡന്റ് നേഹ ബോറയ്ക്കൊപ്പം മുതിര്‍ന്ന അഭിഭാഷകരായ കപില്‍ സിബലും പ്രശാന്ത് ഭൂഷണും ഇന്ന് പ്രതിഷേധ സ്ഥലത്തേക്ക് മാര്‍ച്ച് ചെയ്തു. വെള്ളിയാഴ്ച നടന്ന പ്രതിഷേധത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലെയും വിദ്യാര്ഥിസിവില് സമൂഹ സംഘടനകളിലെയും ഏകദേശം 1,000 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പ്രതിഷേധക്കാര്‍ പിന്നീട് വിട്ടയക്കപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.
ശനിയാഴ്ചയും പ്രതിഷേധക്കാര്‍ ജന്തര്‍ മന്തറിലേക്ക് എത്തിത്തുടങ്ങിയതോടെ പൊലീസ് അവരെ പിരിഞ്ഞുപോകാന്‍ ആവശ്യപ്പെടുകയും ചിലരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ജന്തര്‍ മന്തറിലേക്ക് ആരെയും പ്രവേശിപ്പിക്കാത്ത വിധത്തില്‍ പൊലീസ് വലയത്തിലാണ്. പൊതുസുരക്ഷ, ക്രമസമാധാനം, ഗതാഗതം എന്നിവ ഉറപ്പാക്കുന്നതിന്റെ ഭാഗമായി നിരോധന ഉത്തരവ് ന്യൂഡല്‍ഹി ജില്ലയില്‍ നിലവിലുണ്ടെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു. അനുമതിയില്ലാത്ത കൂട്ടായ്മകള്‍, പൊതുപ്രസംഗങ്ങള്‍, മുദ്രാവാക്യം വിളിക്കല്, ഘോഷയാത്രകള്‍, പ്രകടനങ്ങള്‍, ധര്‍ണകള്‍ എന്നിവയ്ക്ക് വിലക്കുണ്ട്. ഒക്ടോബര്‍ 3ന് ജന്തര്‍ മന്തറില്‍ പ്രതിഷേധത്തിന് അനുമതി നല്‍കിയിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.
വെള്ളിയാഴ്ചത്തെ പ്രതിഷേധവുമായി ബന്ധപ്പെട്ട് ഡല്‍ഹി പൊലീസ് മൂന്ന് എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തു. രണ്ട് കേസുകള്‍ പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലും ഒന്ന് കണോട്ട് പ്ലേസ് പൊലീസ് സ്റ്റേഷനിലുമാണ് രജിസ്റ്റര്‍ ചെയ്തത്. BNS സെക്ഷന്‍ 223 പ്രകാരം പൊതുസേവകന് പുറപ്പെടുവിച്ച ഉത്തരവ് ലംഘിച്ചതാണ് പ്രധാനമായി ചുമത്തിയിരിക്കുന്ന കുറ്റം. നിലവില്‍ എഫ്ഐആറുകളില്‍ വ്യക്തികളെയോ സംഘടനകളെയോ പ്രതികളായി പേരെടുത്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. വോട്ടര്‍ പട്ടികയുടെ എസ്ഐആര്‍ നടപടിയുമായി ബന്ധപ്പെട്ട് ക്രമക്കേടുകളുണ്ടെന്നാരോപിച്ചാണ് പ്രതിഷേധം.
ഇതിനിടെ, ജന്തര്‍ മന്തറില്‍ പ്രതിഷേധത്തിന് അനുമതി നിഷേധിച്ച ഡല്‍ഹി പൊലീസിന്റെ നടപടിക്കെതിരെ ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു.