
റമസാന്‍ 27ാം രാവില്‍ ശൈഖ് സായിദ്പള്ളിയിലെത്തിയത് ഒരു ലക്ഷത്തിലധികം വിശ്വാസികള്‍
ദുബൈ : കെ എം സി സി കൊടുങ്ങല്ലൂര്‍ മണ്ഡലം സംഘടിപ്പിക്കുന്ന മുസ്രിസ് ഗാല 2024 സംഗമത്തിന്റെ പോസ്റ്റര്‍ പ്രകാശനം സാമൂഹ്യ പ്രവര്‍ത്തകനും, വ്യവസായ പ്രമുഖനുമായ അബ്ദുല്‍ ഗഫൂര്‍ ഫൈന്‍ടൂള്‍സ് നിര്‍വഹിച്ചു. മണ്ഡലത്തിലെ മുഴുവന്‍ അംഗങ്ങളെയും അനുഭാവികളെയും കുടുംബസമേതം പങ്കെടുപ്പിച്ചു നടത്തുന്ന സംഗമത്തില്‍ വിവിധ മത്സരങ്ങള്‍, മോട്ടിവേഷന്‍ ക്ലാസ്സ്, ആദരങ്ങള്‍, ഇശല്‍ ഗാല എന്നിവ സംഘടിപ്പിക്കും. ഇതൊടനുബന്ധിച്ചു ചേര്‍ന്ന യോഗം ജില്ലാ പ്രസിഡന്റ് ജമാല്‍ മനയത്ത് ഉത്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് അസ്കര്‍ പുത്തന്‍ചിറ അദ്യക്ഷത വഹിച്ചു ജില്ലാ ഭാരവാഹികളായ അഷ്റഫ് കൊടുങ്ങലൂര്‍,സത്താര്‍ മാമ്പ്ര സംസാരിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി സലാം മാമ്പ്ര സ്വാഗതവും, വൈസ് പ്രസിഡന്റ് അബ്ദുള്‍ റഹിമാന്‍ കുട്ടി നന്ദിയും പറഞ്ഞു.