
യുഎഇയില്‍ സമൂഹ മാധ്യമ ഉപയോഗം: കര്‍ശന നിര്‍ദേശവുമായി മീഡിയ ഓഫീസ്
ഷാര്‍ജ : ഷാര്‍ജ പുസ്തകോത്സവത്തില്‍ കെഎന്‍എം ബുക്സ് സ്റ്റാള്‍ തുറന്നു. ദുബൈ അല്‍മനാര്‍ സെന്റര്‍ ഡയരക്ടറും റീജന്‍സി ഗ്രൂപ്പ് എംഡിയുമായ ഷംസുദ്ദീന് ബിന്‍ മുഹ്യുദ്ദീന്‍ സ്റ്റാള്‍ ഉദ്ഘാടനം ചെയ്തു. വികെ സകരിയ്യ ആദ്യ വില്പന നിര്‍വഹിച്ചു. വിദേശ പ്രസാധാകര്ക്ക് അവസരം ലഭിച്ചതുമുതല്‍ കെഎന്‍എം സ്ഥിരമായി പങ്കെടുക്കാറുണ്ട്.
ഉദ്ഘാടന ചടങ്ങില്‍ ഷാര്‍ജയിലെ പ്രമുഖ അഭിഭാഷകന് അഡ്വ.അബ്ദുല്‍ കരീം അഹ്മദ് ബിന്‍ ഈദ്,കാലിക്കറ്റ് യൂണിവേര്സിറ്റി മുന്‍ രജിസ്ട്രാര്‍ ഡോ.പി.പി മുഹമ്മദ്,അമീര്‍ മുഹമ്മദ്(നിച്ച് കേരള),യാസര്‍ അറഫാത്ത്(ഐഎസ്എം കേരള),യുഎഇ ഇന്ത്യന്‍ ഇസ്്ലാഹി സെന്റര്‍ ഭാരവാഹികളായ പിഎ ഹുസൈന് ഫുജൈറ,അബ്ദുല്‍ വാഹിദ് മയ്യേരി,മുജീബ് എക്സല്‍,റഫീഖ് ഇറവരാംകുന്ന്, അബൂഷമീര് പങ്കെടുത്തു. പ്രമുഖ ഇന്ത്യന്‍ പ്രസാധകര് അണിനിരക്കുന്ന ഏഴാം നമ്പര്‍ ഹാളിലാണ് കെഎന്‍എം ബുക്സിന്റെ സ്റ്റാള്‍ പ്രവര്‍ത്തിക്കുന്നത്. വൈജ്ഞാനിക മേഖലയിലെ നിരവധി കനപ്പെട്ട റഫറന്‍സ് ഗ്രന്ഥങ്ങള്‍ ഉള്‍പ്പെടെ വിപുലമായ ഗ്രന്ഥശേഖരവും ആകര്‍ഷകമായ വിലക്കുറവും പുസ്തകങ്ങള്‍ നാട്ടില്‍ ലഭിക്കാനുള്ള സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു. അബ്ദുറഹ്്മാന് തെയ്യമ്പാട്ടില്‍,അഷ്റഫ് പേരാമ്പ്ര,അബ്ദുല്‍വാഹിദ് തിക്കോടി,എന്‍.എം അക്ബര്‍ഷാ വൈക്കം,സുഹൈ ല്‍ കെവി,ഹനീഫ ഡിഐപി,ശഹീല് അല്‍മനാര്‍,സകരിയ്യ അല്‍മനാര്‍, ഫിറോസ് എളയേടത്ത്, ദില്‍ഷാദ് ബശീര്‍, ശിഹാബ് ഉസ്മാന് പാനൂര്‍,കുഞ്ഞിമുഹമ്മദ് പറപ്പൂര്,മുഹമ്മദലി പാലക്കാട് തുങ്ങിയവരുടെ നേതൃത്വത്തിലാണ് സ്റ്റാളിന്റെ പ്രവര്‍ത്തനം.