
യുഎഇയില്‍ സമൂഹ മാധ്യമ ഉപയോഗം: കര്‍ശന നിര്‍ദേശവുമായി മീഡിയ ഓഫീസ്
ഷാര്‍ജ : കെഎംസിസി ഷാര്‍ജ കോഴിക്കോട് ജില്ലാ കമ്മിറ്റി 25ന് വെള്ളിയാഴ്ച ഇന്ത്യന്‍ അസോസിയേഷന് ഹാളില്‍ സിഎച്ച് അനുസ്മരണ സമ്മേളനം സംഘടിപ്പിക്കും.വൈകുന്നേരം ഏഴു മണിക്ക് ആരംഭിക്കുന്ന സമ്മേളനത്തില്‍ എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്, പ്രമുഖ മാധ്യമ പ്രവര്ത്തകന് ഡോ.അരുണ്‍ കുമാര്‍ എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തും. പരിപാടിയുടെ പ്രചാരണ ബ്രോഷര്‍ പ്രകാശനം ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് പ്രസിഡന്റ് നിസാര്‍ തളങ്കര അല്‍ മസാക്കീന്‍ ഗ്രൂപ്പ് എംഡി പികെ സുബൈറിന് നല്കി നിര്‍വഹിച്ചു. ഷാര്‍ജ കെഎംസിസി സംസ്ഥാന സെക്രട്ടറി നസീര്‍ കുനിയില്‍, കോഴിക്കോട് ജില്ലാ പ്രസിഡന്റ് ടികെ അബ്ബാസ്,ട്രഷറര്‍ അഷ്റഫ് അത്തോളി,നാദാപുരം മണ്ഡലം വൈസ് പ്രസിഡന്റ് ലിയാഖത്തലി കുനിയില്‍ പങ്കെടുത്തു.