ദുബൈയില്‍ വീട് വാങ്ങുന്നവര്‍ക്ക് വമ്പന്‍ ഓഫര്‍; എസ് യു വി കാര്‍ സമ്മാന പദ്ധതിയുമായി സിമ്പോളിക് ഡവലപ്പേര്‍സ്

ദുബൈ: യു.എ.ഇയിലെ പ്രമുഖ ബിസിനസ് ശ്യംഖലയായ കെ.പി ഗ്രൂപ്പിന് കീഴിലുള്ള കെപി ചായയുടെ മുപ്പത്തിനാലാമത് ശാഖ, യൂണിയന് ആര്‍ടിഎ ബസ് സ്റ്റേഷനില്‍ പ്രവര്‍ത്തനമാരംഭിച്ചു. ദുബൈയിലെ ജനങ്ങള്‍ അവരുടെ ഇഷ്ടപ്പെട്ട ചായ് സ്പോട്ടായി സ്നേഹത്തോടെ സ്വീകരിച്ചതാണ് കെപി ചായയുടെ വളര്‍ച്ചക്ക് പിന്നിലെ പ്രധാന രഹസ്യമെന്നും കെപി ഗ്രൂപ് മാനേജിംഗ് ഡയറക്ടര്‍ കെ.പി മുഹമ്മദ് പറഞ്ഞു. കറക് ചായ്, സ്പെഷ്യല്‍ ഗ്രില്‍ ആന്‍ഡ് സാന്ഡ്വിച്ച്, ബര്‍ഗര്‍, പാസ്ത ഉള്‍പ്പെടെ ഓതന്റിക് അറബിക്, കോണ്ടിനെന്റല് വിഭവങ്ങളാണ് കെപി ചായ് ലഭ്യമാക്കുന്നത്. കഴിഞ്ഞ ശനിയാഴ്ച നടന്ന ചടങ്ങില്‍ ഇന്ത്യയിലെയും യു.എ.ഇയിലേയും സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് വ്യത്യസ്ത കലാരൂപങ്ങളുടെ പ്രദര്‍ശനവും ഉണ്ടായിരുന്നു. കെപി ചായ് ഫ്രാഞ്ചൈസി പ്രൊജക്ടുമായി ബന്ധപ്പെട്ടുള്ള നടപടിക്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. Franchise Owned Company Operated (FOCO) എന്ന രൂപത്തിലാണ് സംവിധാനിക്കുന്നത്. ഇതിനോടകം ഒട്ടേറെ അന്വേഷണങ്ങളും മറ്റും ലഭിച്ചതുകൊണ്ട് തന്നെ, ഇതാരംഭിക്കാനുള്ള നടപടികള്‍ ത്വരിത ഗതിയിലാണുള്ളത്.
ബിസിനസിനോടൊപ്പം കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍തൂക്കം നല്‍കുന്നുണ്ട് കെപി ഗ്രൂപ്. സാമൂഹിക രംഗത്തും സജീവമായുള്ള കെപി ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ കെപി മുഹമ്മദ് ദുബൈ കെഎംസിസി കോഴിക്കോട് ജില്ലാ പ്രസിഡന്റ്, കോഴിക്കോട് സിഎച്ച് സെന്റര്‍ ദുബൈ ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി, WMO മുട്ടില്‍ യതീംഖാന ദുബൈ ചാപ്റ്റര്‍ പ്രസിഡന്റ്, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് അംഗം, വടകര NRI ഫോറം രക്ഷാധികാരി, MIM കമ്മിറ്റി ട്രഷറര്‍ എന്നീ പദവികളും വഹിക്കുന്നുണ്ട്. 20 വര്‍ഷത്തോളമായി യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കെപി ഗ്രൂപ്പിന് കീഴില്‍ കെപി മാര്‍ട്ട് എന്ന പേരില്‍ 14 സൂപര്‍ മാര്‍ക്കറ്റുകളും ഫോര്‍ സ്ക്വയര്‍ എന്ന പേരില്‍ 7 റെസ്റ്റോറന്റുകളും കൂടാതെ, കെപി ഇന്റര്‍നാഷണല്‍ ജനറല്‍ ട്രേഡിംഗ്, കെപി മൊബൈല്‍സ്, ഗ്രീന്‍ സോഫ്റ്റ് ടെക്നോളജീസ് (ഐടി സൊല്യൂഷന്‍സ്), കെപി ചായ്, റിയല്‍ എസ്റ്റേറ്റ് എന്നീ രംഗത്തും സാന്നിധ്യമുണ്ട്. ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ദുബൈയില്‍ നടത്തിയ പത്രസമ്മേളനത്തില്‍, കെപി ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ കെപി മുഹമ്മദ്, ഡയറക്ടര്‍ ആഷിഖ് കെപി, റെസ്റ്റോറന്റ് ഡിവിഷന് ജനറല്‍ മാനേജര്‍ ബൈജു വിശ്വംഭരന്, ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ സലീത്ത് എറോത്ത്, കെപി ചായ് യൂണിയന് ബ്രാഞ്ച് മാനേജര്‍ ഷാഫി എന്നിവര്‍ പങ്കെടുത്തു.