റിയാദ് വിമാനത്താവളത്തിന് നേരെ ആക്രമണം: പാകിസ്ഥാനി കൊല്ലപ്പെട്ടു, 11 പേര്‍ക്ക് പരിക്ക്; ദമാമിലും ആക്രമണം

ദുബൈ: കെഎംസിസി കുന്ദമംഗലം പഞ്ചായത്ത് കണ്വെന്ഷന് ദുബൈ കെഎംസിസി ആക്ടിങ് പ്രസിഡന്റ് ഇസ്മായില്‍ ഏറാമല ഉദ്ഘാടനം ചെയ്തു. കെഎംസിസി പ്രവര്‍ത്തനങ്ങള്‍ എക്കാലത്തും പ്രവാസികള്‍ക്ക് തണലാണെന്ന് അദ്ദേഹം പറഞ്ഞു. ജാതി, മത, കക്ഷി രാഷ്ട്രീയ ഭേദമന്യെ പ്രയാസപ്പെടുന്നവര്‍ക്കെല്ലാം ആശ്രയിക്കാവുന്ന കേന്ദ്രമാണ് കെഎംസിസി. കുറഞ്ഞ വരുമാനക്കാര്‍ക്ക് സൗജന്യ മരുന്ന് ലഭ്യമാക്കുന്ന മലബാര്‍ ഗോള്‍ഡുമായി സഹകരിച്ച് നടത്തുന്ന മെഡ്ആക്സസ് പദ്ധതി പോലെ നിരവധി സേവനങ്ങള്‍ കെഎംസിസി നടപ്പാക്കി വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ അസീസ് കാക്കേരി ആധ്യക്ഷത വഹിച്ചു.
കോഴിക്കോട് ജില്ലാ കെഎംസിസി ജനറല്‍ സെക്രട്ടറി സയ്യിദ് ജലീല്‍ മഷ്ഹൂര്‍ തങ്ങള്‍ മുഖ്യപ്രഭാഷണം നടത്തി. എ.പി മൊയ്തീന് കോയ ഹാജി, സിയാദ് കാരന്തൂര്‍, ഷമീര്‍ മലയമ്മ, അബ്ദുല്‍ മജീദ് പെരുമണ്ണ, സൈദ് മുഹമ്മദ് കുറ്റിക്കാട്ടൂര്‍, ഉസ്മാന് മുതുവാട്ട്, നിസാര്‍ മുറിയാനാല്‍ എന്നിവര്‍ സംസാരിച്ചു.
മുഹമ്മദ് റിയാസ് സ്വാഗതവും റംഷാദ് കുന്ദമംഗലം നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി റംഷാദ് കുന്ദമംഗലം (പ്രസിഡന്റ്), മുഹമ്മദ് റിയാസ്. പി (ജനറല്‍ സെക്രട്ടറി), ഹാഷിം (ട്രഷറര്‍), സിയാദ് അഹമ്മദ്, ജാഫര്‍ കെ.ടി, ജാഷിദ് മുറിയാനാല്‍ (വൈസ് പ്രസിഡന്റ്). സജീര്‍ പുളിക്കല്‍,
മന്‍സൂര്‍ കാക്കേരി, സിറാജ് ചൂലാംവയല്‍ (ജോ.സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.