
പോയറ്റിക് ഹാര്‍ട്ട് കാവ്യ സമ്മേളനത്തില്‍ താരമായി മലയാളി വിദ്യാര്‍ഥിനി
കുവൈത്ത് സിറ്റി : കുവൈത്ത് കേരള ഇസ്ലാമിക് കൗണ്‍സില്‍ (കെ.ഐ.സി) സംഘടിപ്പിച്ച മുഹബ്ബത്തെ റസൂല്‍(സ)’24 സമ്മേളനവും സില്‍വര്‍ ജൂബിലി സമാപന സമ്മേളനവും അബ്ബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്കൂളിള്‍ ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ നടന്നു. ആദ്യദിവസം ‘മുഹമ്മദ് നബി (സ) മാനവ മൈത്രിയുടെ മഹല്‍ സ്വരൂപം’ എന്ന പ്രമേയത്തില്‍ നടന്ന മുഹബ്ബത്തെ റസൂല്‍ നബിദിന സമ്മേളനം എസ്കെഎസ്എസ് എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അനുഗ്രഹ പ്രഭാഷണം നിര്‍വഹിച്ചു.
2025-2026 വര്‍ഷത്തേക്കുള്ള മെമ്പര്‍ഷിപ്പ് കാമ്പയിനിന്റെ ഉദ്ഘാടനവും സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍ നിര്‍വഹിച്ചു. സമസ്ത ട്രഷറര്‍ കൊയ്യോട് ഉമര്‍ മുസ്ലിയാര് മീലാദ് സന്ദേശം നല്കി. സമസ്ത പൊതുപരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള അവാര്‍ഡുകളും കൊയ്യോട് ഉമര്‍ മുസ്ലിയാര് വിതരണം ചെയ്തു. അന്‍വര്‍ മുഹ്യിദ്ദീന് ഹുദവി പ്രമേയ പ്രഭാഷണം നടത്തി. ഇസ്ലാമിക് കൗണ്‍സില്‍ പ്രസിഡന്റ് അബ്ദു ല്‍ ഗഫൂര്‍ ഫൈസി പൊന്മള അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി സൈനുല്‍ ആബിദ് ഫൈസി നെല്ലായ സ്വാഗതവും മുഹമ്മദലി പുതുപ്പറമ്പ് നന്ദിയും അര്‍പ്പിച്ചു.
രണ്ടാം ദിവസം ബുര്‍ദ മജ്ലിസിന്റെയും മെഗാ മൗലിദ് സദസിന്റെയും ശേഷം സില്‍വര്‍ ജൂബിലി സമാപന സമ്മേളനം നടന്നു. ‘പ്രവാസത്തിലും പ്രഭ പരത്തിയ കാല്‍നൂറ്റാണ്ട്’ എന്ന പ്രമേയത്തില്‍ കഴിഞ്ഞ 25 മാസമായി നടന്നുവരുന്ന സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം സമസ്ത പ്രസിഡണ്ട് സയ്യിദുല്‍ ഉലമ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉല്‍ഘാടനം ചെയ്തു. സമസ്ത ജനറല്‍ സെക്രെട്ടറി ശൈഖുല്‍ ജാമിഅ: ആലിക്കുട്ടി മുസ്ലിയാര് പ്രാര്‍ത്ഥന നിര്‍വഹിച്ചു. എസ് കെഎസ്എസ് എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ എസ്. എന്‍.ഇ.സി വിദ്യാര്‍ത്ഥിനികള്‍ക്കായി ഇസ്ലാമിക് കൗണ്‍സില്‍ നടപ്പിലാക്കുന്ന തുറയ്യാ സ്കോളര്‍ഷിപ് പദ്ധതിയുടെ പ്രഖ്യാപനം സമസ്ത ട്രഷറര്‍ കൊയ്യോട് ഉമര്‍ മുസ്ലിയാര് നിര്‍വഹിച്ചു.
സംഘടനയുടെ നാള്‍വഴികളും സില്‍വര്‍ ജൂബിലിയോട് അനുബന്ധിച്ച് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന 25 പദ്ധതികളും വ്യക്തമാക്കുന്ന ഡോക്യുമെന്ററി പ്രദര്‍ശനവും നടന്നു. സമ്മേളനോപഹാരമായ ‘അല്‍മഹബ്ബ 2024’ സുവനീറിന്റെ സില്‍വര്‍ ജൂബിലി സ്പെഷല്‍ പതിപ്പിന്റെ പ്രകാശനം, എനര്‍ജി ഐ.ടി സൊല്യൂഷന് മാനേജിങ് പാര്‍ട്ണര്‍ അബ്ദുല്‍ ഖാദറിന് നല്കി സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന് സുലൈമാന്‍ ജാബിര്‍ അല്‍ സഈദി, ശൈഖ് ഹസന് ബാദുഷ, മുഹമ്മദ് ഹാരിസ് (ലുലു ഹൈപ്പര്‍) റഫീഖ് മുറിച്ചാണ്ടി (മംഗോ ഹൈപ്പര്‍) എന്നിവര്‍ക്ക് സംഘടനയുടെ ഉപഹാരങ്ങള്‍ കൈമാറി. കെ.എം.സി.സി പ്രസിഡന്റ് സയ്യിദ് നാസര്‍ മശ്ഹൂര്‍ തങ്ങള്‍,കെ.കെ.എം.എ പ്രസിഡന്റ് കെ ബഷീര്‍,എംഡെക്സ് മെഡിക്കല്‍ കെയര്‍ പ്രസിഡന്റ് മുഹമ്മദലി ഹാജി, നിസാര്‍ അലങ്കാര്‍, ശറഫുദ്ദീന്‍ കണ്ണേത്ത് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കുവൈത്ത് കേരള ഇസ്ലാമിക് കൗണ്‍സില്‍ ചെയര്മാന് ശംസുദ്ദീന്‍ ഫൈസി എടയാറ്റൂര്‍ സ്വാഗതവും ട്രഷറര്‍ ഇ.എസ് അബ്ദുറഹിമാന് ഹാജി നന്ദിയും പറഞ്ഞു. കേന്ദ്ര സെക്രട്ടറിയേറ്റ് അംഗങ്ങള്‍, മജ്ലിസുല്‍ അഅ്ലാ അംഗങ്ങള്‍, മേഖല നേതാക്കള്‍, വിങ് കണ്‍വീനര്‍മാര്‍ പരിപാടികള്‍ ഏകോപിപ്പിച്ചു.