
റമസാന്‍ 27ാം രാവില്‍ ശൈഖ് സായിദ്പള്ളിയിലെത്തിയത് ഒരു ലക്ഷത്തിലധികം വിശ്വാസികള്‍
കുവൈത്ത് സിറ്റി : കെഎംസി സി സംസ്ഥാന കമ്മിറ്റി നവംബറില്‍ സംഘടിപ്പിക്കുന്ന ‘തംകീന്‍’24’ മഹാസമ്മേളന പ്രചാരണാര്‍ത്ഥം കുവൈത്ത് കെഎംസിസി തൃക്കരിപ്പൂര്‍ മണ്ഡലം കമ്മിറ്റി പ്രചാരണ സമ്മേളനം സംഘടിപ്പിച്ചു. ഫര്‍വാനിയ പാര്‍ക്കില്‍ നടന്ന പരിപാടിയില്‍ പുതുതായി കെഎംസിസി അംഗത്വമെടുത്തവരെ പരിചയപ്പെടുന്നതിനായി ‘ടീ വിത്ത് ന്യൂ മെമ്പേഴ്സ്’ സെഷനും നടന്നു. തൃക്കരിപ്പൂര്‍ മണ്ഡലം പ്രസിഡന്റ് ഇന്‍ ചാര്‍ജ് അബ്ദുല്‍ ഹക്കീം അല്‍ ഹസനി അധ്യക്ഷനായി. കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റ് ഇഖ്ബാല്‍ മാവിലാടം ഉദ്ഘാടനം ചെയ്തു.
സംസ്ഥാന ജനറല്‍ സെക്രട്ടറി മുസ്തഫ കാരി, കാസര്‍കോട് ജില്ലാ പ്രസിഡന്റ് റസാഖ് അയ്യൂര്‍, ജനറല്‍ സെക്രട്ടറി ഹനീഫ പാലായി,ഭാരവാഹികളായ സുഹൈല്‍ ബല്ല,ഖാലിദ് പള്ളിക്കര,റഫീഖ് ഒളവറ,കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് ഹാരിസ് മുട്ടുന്തല,ട്രഷറര്‍ ഹസന് ബല്ല, വൈസ് പ്രസിഡന്റ് ഷംസുദ്ദീന് ബദരിയ,മുന്‍ ജില്ലാ പ്രവര്‍ത്തക സമിതി അംഗം പി.പി ഇബ്രാഹീം പ്രസംഗിച്ചു.
മണ്ഡലം പ്രവര്‍ത്തക സമിതി അംഗങ്ങളായ മുഹമ്മദ് തെക്കേക്കാട്, ടി.പി മദനി കോട്ടപ്പുറം, പി.പി ശംസുദ്ദീന്‍,കാസിം കൊച്ചന്,ഏ.ജി.സി ഷബീര്‍,ബി.സി ഷംസീര്‍ പടന്ന,നിസാം തുരുത്തി,ഇര്‍ഷാദ് മാവിലാടം,മുനീര്‍ തുരുത്തി നേതൃത്വം നല്കി. ആക്ടിങ് ജനറല്‍ സെക്രട്ടറി ഹസന് തഖ്വ സ്വാഗതവും ട്രഷറര്‍ അമീര്‍ കമ്മാടം നന്ദിയും പറഞ്ഞു.