
പോയറ്റിക് ഹാര്‍ട്ട് കാവ്യ സമ്മേളനത്തില്‍ താരമായി മലയാളി വിദ്യാര്‍ഥിനി
ദുബൈ : മലപ്പുറം ജില്ലാ കെ എം സി സി യുടെ ആഭിമുഖ്യത്തില്‍ പ്രവാസികള്‍ക്കായി സെപ്തംബര്‍ 1ന് ഞായറാഴ്ച ഉച്ചക്ക് ഒരു മണിക്ക് ദുബൈ കെഎംസിസി ഓഡിറ്റോറിയത്തില്‍ നിയമ ബോധവത്കരണ ചടങ്ങ് സംഘടിപ്പിക്കുന്നു. തൊഴില്‍, ബാങ്കിംഗ്, സൈബര്‍ ക്രൈം, വൈവാഹികം, ലഹരി മരുന്ന് തുടങ്ങിയ ഒട്ടേറെ വിഷയങ്ങളില്‍ നിയമാവബോധത്തിന്റെ അപര്യാപ്തത മൂലം നിരവധി പ്രവാസികള്‍ നിത്യേന ചൂഷണത്തിന് വിധേയമാകുന്നുണ്ട്. പലരും നിയമക്കുരുക്കില്‍ അകപ്പെട്ടുന്ന പശ്ചാതലത്തിലാണ് ഈ വിഷയങ്ങളില്‍ അവബോധം നല്‍കുന്നത്. ദുബൈയിലെ പ്രമുഖ ലീഗല്‍ കണ്‍സല്‍ട്ടന്റ് സ്ഥാപനമായ ഫ്രാന്‍ഗള്‍ഫ് അഡ്വക്കേറ്റ്സുമായി സഹകരിച്ച് നടത്തുന്ന ക്യാമ്പില്‍ പ്രഗത്ഭരായ നിയമ വിദഗ്ധര്‍ പങ്കെടുക്കും.