റിയാദ് വിമാനത്താവളത്തിന് നേരെ ആക്രമണം: പാകിസ്ഥാനി കൊല്ലപ്പെട്ടു, 11 പേര്‍ക്ക് പരിക്ക്; ദമാമിലും ആക്രമണം

മസ്കത്ത്: ഒമാനില്‍ സ്പൈനി ലോബ്സ്റ്റര്‍ മത്സ്യബന്ധന സീസണ് ആരംഭിച്ചു. നവംബര്‍ 30 വരെ സീസണ് തുടരും. ലോബ്സ്റ്റര്‍ വിഭവങ്ങളുടെ സുസ്ഥിര സംരക്ഷണം ഉറപ്പാക്കുന്നതിനുള്ള നിയന്ത്രണങ്ങളോടെയാണ് മത്സ്യബന്ധന സീസണ് ആരംഭിച്ചിരിക്കുന്നത്. മത്സ്യബന്ധന പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിനും സമുദ്രവിഭവങ്ങള്‍ സംരക്ഷിക്കുന്നതിനുമാണ് സീസണല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം മത്സ്യത്തൊഴിലാളികള്‍ക്ക് ഈ മേഖലയിലൂടെ ഉപജീവനം നേടാനുള്ള അവസരം തുടരുകയും ചെയ്യുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
2025ല്‍ ഒമാനില്‍ ഏകദേശം 645 ടണ്‍ സ്പൈനി ലോബ്സ്റ്റര്‍ ഉല്‍പ്പാദിപ്പിച്ചിരുന്നു. ഇതിന്റെ മൊത്തം വിപണി മൂല്യം 4.255 മില്യണ്‍ ഒമാനി റിയാല്‍ ആയിരുന്നു. രാജ്യത്തെ മത്സ്യബന്ധന മേഖലയിലെ ലോബ്സ്റ്ററിന്റെ സാമ്പത്തിക പ്രാധാന്യവും ഇത് വ്യക്തമാക്കുന്നു. സീസണുമായി ബന്ധപ്പെട്ട് അധികൃതര്‍ നിശ്ചയിച്ചിട്ടുള്ള നിയമങ്ങളും നിയന്ത്രണങ്ങളും മത്സ്യത്തൊഴിലാളികള്‍ കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. ഉത്തരവാദിത്തത്തോടെയുള്ള മത്സ്യബന്ധന രീതികള്‍ സ്വീകരിക്കുന്നതിലൂടെ ലോബ്സ്റ്റര്‍ വിഭവങ്ങളുടെ സംരക്ഷണവും മത്സ്യബന്ധന മേഖലയുടെ ദീര്‍ഘകാല സുസ്ഥിരതയും ഉറപ്പാക്കാനാകുമെന്നും അധികൃതര്‍ വ്യക്തമാക്കി.