ഫോഡബിള്‍ ഐ ഫോണ്‍ ബുക്കിങ് ഒക്ടോബര്‍ 16 മുതല്‍: യുഎഇയിലെ വില പ്രഖ്യാപിച്ചു

റിയാദ്: ഗള്‍ഫ് മേഖലയില്‍ സൗദിയുടെ നേതൃത്വത്തില്‍ രൂപപ്പെട്ട പുതിയ പ്രാദേശിക പ്രതിരോധ കൂട്ടായ്മയായ മക്ക പ്രതിരോധ ഉടമ്പടിയുടെ ആദ്യ മന്ത്രിതല യോഗം തിങ്കളാഴ്ച തുര്‍ക്കിയില്‍ നടക്കും. തുര്‍ക്കി, സൗദി അറേബ്യ, പാകിസ്ഥാന് എന്നീ രാജ്യങ്ങളാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. തുര്‍ക്കിയുടെ പ്രതിനിധികളായി വിദേശകാര്യ മന്ത്രി, പ്രതിരോധ മന്ത്രി, സായുധ സേനാ മേധാവി എന്നിവര്‍ പങ്കെടുക്കും. ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദാര്‍, പ്രതിരോധ മന്ത്രി, സായുധ സേനാ കമാന്‍ഡര്‍ എന്നിവരാണ് പാകിസ്ഥാന് പ്രതിനിധികളാി പങ്കെടുക്കുക. സൗദി അറേബ്യയുടെ പ്രതിനിധികള്‍ വിദേശകാര്യ മന്ത്രി, പ്രതിരോധ മന്ത്രി, സായുധ സേനാ മേധാവി എന്നിവരായിരിക്കും. ഈ മാസം ആദ്യം ഒപ്പുവെച്ച മക്ക സംയുക്ത പ്രതിരോധ കരാര്‍ പ്രകാരം, മൂന്ന് രാജ്യങ്ങളില്‍ ഏതെങ്കിലും ഒന്നിന് നേരെ ആക്രമണമുണ്ടായാല്‍ മറ്റ് രാജ്യങ്ങള്‍ സംയുക്തമായി പ്രതിരോധ നടപടികളില്‍ പിന്തുണ നല്‍കും. മേഖലയില്‍ സംഘര്‍ഷങ്ങള്‍ രൂക്ഷമായ പശ്ചാത്തലത്തിലാണ് പുതിയ പ്രതിരോധ കൂട്ടായ്മയുടെ ആദ്യ യോഗം നടക്കുന്നത്. അമേരിക്ക-ഇറാന് യുദ്ധവും ഹൂതി ആക്രമണങ്ങളും ഉള്‍പ്പെടെയുള്ള സംഭവങ്ങളാണ് പുതിയ സുരക്ഷാ സഖ്യത്തിന് വഴിയൊരുക്കിയത്.