
യുഎഇയില്‍ സമൂഹ മാധ്യമ ഉപയോഗം: കര്‍ശന നിര്‍ദേശവുമായി മീഡിയ ഓഫീസ്
അബുദാബി : വരണ്ടുണങ്ങിയ മരുഭൂമിയില്‍ വരദാനമായി കിനിഞ്ഞിറങ്ങുന്ന നീരുറവകളുടെ കിളിര്ക്കാഴ്ചയൊരുക്കി സഞ്ചാരികളെ കാത്തിരിക്കുകയാണ് മദ്ഹ. മണലാരണ്യം കണ്ട് മടുത്തവവര്ക്ക് മനസ് തണുപ്പിക്കാനൊരിടമാണിന്ന് ‘മദ്ഹ’ എന്ന കൊച്ചുഗ്രാമം. യുഎഇയുടെ കിഴക്കന്‍ എമറേറ്റായ ഫുജൈറയുടെ അടുത്ത പ്രദേശമാണ് മദ്ഹ. അതിമനോഹരമായ ഭൂപ്രദേശം. ഒമാന്‍ മുസന്ദം ഗവര്‍ണറേറ്റിന്റെ ഭാഗമായ മദ്ഹ ഏകദേശം നാലോളം ഡാമുകളുടെ സംഗമ കേന്ദ്രം കൂടിയാണ്. അതിനാല്‍ തന്നെ വര്‍ഷം മുഴുവന്‍ പച്ചപ്പുനിറഞ്ഞ ചെറു കുന്നുകളും കൃഷിയിടങ്ങളും മദ്ഹയുടെ സൗന്ദര്യത്തിനു മാറ്റുകൂട്ടൂന്നു.
മേഞ്ഞുനടക്കുന്ന ആട്ടിന്‍കൂട്ടങ്ങളും പരമ്പരാഗത രീതിയിലുള്ള വീടുകളും ഇരുവശങ്ങളിലും തിങ്ങിനിറഞ്ഞ കൃഷിയിടങ്ങളും വീതികുറഞ്ഞതും വളഞ്ഞുപുളഞ്ഞതുമായ തെരുവുകളുമുള്ള മദ്ഹയിലേക്കുള്ള യാത്ര തന്നെ നവ്യാനുഭൂതിയാണ് സഞ്ചാരികള്‍ക്കു സമ്മാനിക്കുക. കേരളത്തിലെ കൊച്ചുഗ്രാമത്തെ ഓര്‍മിപ്പിക്കും വിധമുള്ള പ്രകൃതി ഭംഗി ദൈവം കനിഞ്ഞു നല്കിയ അനുഗ്രഹമെന്നു തന്നെ പറയാം. ഒമാനി വാസ്തുവിദ്യാ രൂപകല്പനകള് പള്ളികളിലും സര്‍ക്കാര്‍ കെട്ടിടങ്ങളിലും കാണാം. വെള്ളം ഒഴുകികൊണ്ടിരിക്കുന്ന താഴ്വരകള്‍ ചുറ്റുപാടുകളിലും തണല്‍ വിരിച്ചു പടര്‍ന്നു പന്തലിച്ചു നില്ക്കുന്ന മരങ്ങള്‍. ചെങ്കുത്തായി നില്ക്കുന്ന പര്‍വതനിരകള്‍. പ്രകൃതി ഭംഗിക്ക് വേണ്ട എല്ലാ ചേരുവകളും നിറഞ്ഞ ഒരു നയനമനോഹര ഗ്രാമമാണ് മദ്ഹ.
മദ്ഹയില്‍ ക്യാമ്പ് ചെയ്യാന്‍ നിരവധി സ്ഥലങ്ങളുണ്ട്. അല്‍ സദാഹ് ഡാമിനടുത്ത് ക്യാമ്പ് ചെയ്യാന്‍ തയാറാക്കിയ സ്ഥലം വളരെയേറെ ഭംഗിയുള്ളതാണ്. നിരവധി ചെറിയ കുടിലുകളും ബാര്‍ബി ക്യൂവിനും മറ്റു ഭക്ഷണം പാകം ചെയ്യാനുള്ള സൗകര്യങ്ങളും ഇവിടുത്തെ അധികാരികള്‍ ഒരുക്കിയിട്ടുണ്ട്. പലയിടത്തും കൂടുതല്‍ സൗകര്യത്തോടെ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ നിര്‍മാണ പ്രവൃത്തികള്‍ നടന്നുവരുന്നു. സന്ദര്‍ശകരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് സുരക്ഷാ ഉദ്യോഗസ്ഥരും പൊലീസും ഇടക്കിടെ നിരീക്ഷണത്തിന് എത്താറുണ്ട്. വൈകുന്നേരങ്ങളില്‍ എത്തി ക്യാമ്പ് ചെയ്തു അതിരാവിലെ സൂര്യോദയവും കണ്ടു വാദിയിലെ കുളിയും കഴിഞ്ഞാണ് മിക്ക ആളുകളുടെയും മടക്കം. തെളിഞ്ഞ ശുദ്ധമായ തണുത്ത വെള്ളമാണ് ഇവിടുത്തെ പ്രത്യേകത. ശൈത്യകാലമാരംഭിച്ചതോടെ നിരവധി സന്ദര്‍ശകരാണ് ഇവിടേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.
മദ്ഹയിലേക്ക്
എങ്ങനെ എത്താം
അബുദാബിയില്‍ നിന്നും ഏകദേശം 270 കിലോമീറ്റര്‍ ആണ് മദ്ഹയിലേക്കുള്ളത്. പൂര്‍ണമായും യുഎഇയാല് ചുറ്റപ്പെട്ട മദ്ഹയിലേക്ക് വാദി ഷീസ് വഴിയോ ഫുജൈറയിലെ മുറബ്ബ വഴിയോ എളുപ്പത്തില്‍ എത്തിച്ചേരാം. ഫുജൈറയില്‍ നിന്നും ഇവിടത്തെ സാരൂജ് ഡാമിന്റെ അടുത്തേക്ക് ഏകദേശം 25 കിലോമീറ്ററാണ് ദൂരം. ഖോര്‍ഫകാന്‍ ഷീസ് വഴി 10 കിലോമീറ്റര്‍ ദൂരമേ ഇവിടെക്കുള്ളൂ. ഒമാന്റെ പ്രവിശ്യയാണെങ്കിലും ഇങ്ങോട്ട് പ്രവേശിക്കുന്നതിന് അതിര്‍ത്തി നിയന്ത്രണമൊന്നുമില്ല. വാഹങ്ങള്‍ക്കു 20 ദിര്‍ഹം പ്രവേശനഫീസ് മാത്രമാണുള്ളത്. ഒമാനിന്റെ ഭാഗം ആയതിനാല്‍ വാഹനത്തിന് ഇന്‍ഷുറന്‍സ് കവറേജ് ഉണ്ടായിരിക്കുന്നതു നല്ലതാണ്. യുഎയില്‍ നിന്ന് വരുമ്പോള്‍ മൊബൈല്‍ റോമിങ് സൗകര്യം എടുക്കുന്നത് റൂട്ട് അറിയുന്നതിനും മറ്റും ഉപയോഗപ്പെടും. ഒമാനു കീഴിലുള്ള ഒരു പെട്രോള്‍ പമ്പും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. 4ഃ4 വാഹങ്ങള്‍ക്കു പുറമെ സലൂണ്‍ വാഹനങ്ങളിലും ഇവിടേക്ക് എത്തിച്ചേരാം. അല്‍ സദാ പിക്നിക് പോയിന്റ് എന്ന് ഗൂഗിളില്‍ സര്‍ച്ച് ചെയ്താല്‍ എളുപ്പത്തില്‍ എത്തിച്ചേരാന്‍ സാധിക്കും.