കുട്ടികളുടെ വാഹന ഉപയോഗം നിയന്ത്രിക്കാന്‍ കഴിയുന്നില്ലെങ്കില്‍ രക്ഷിതാക്കള്‍ വാഹനം വില്‍ക്കട്ടെ: ഗതാഗത മന്ത്രി

ദുബൈ: പ്രശസ്ത ഇന്ത്യന്‍ പിന്നണിഗായകന്‍ മധു ബാലകൃഷ്ണന്റെ മൂന്ന് പതിറ്റാണ്ട് നീളുന്ന സംഗീതയാത്ര ആഘോഷിക്കുന്ന ‘മധുരം-30 Years of Musical Glory’ എന്ന സംഗീത പരിപാടിക്ക് ദുബൈ വേദിയാകും. ജനപ്രിയ ടെലിവിഷന്‍ റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധേയരായ അഞ്ച് യുവഗായകരും അദ്ദേഹത്തോടൊപ്പം പരിപാടിയില്‍ പങ്കെടുക്കും. 2026 ഡിസംബര്‍ 19ന് ദുബൈ ഔദ് മേത്തയിലെ ശൈഖ് റാഷിദ് ഓഡിറ്റോറിയത്തിലാണ് സംഗീതപരിപാടി അരങ്ങേറുന്നത്. മധു ബാലകൃഷ്ണന്റെ അനശ്വര ചലച്ചിത്രഗാനങ്ങളും പുതിയ തലമുറയിലെ ഗായകരുടെ ഊര്‍ജസ്വലമായ ആലാപന മികവും പരിപാടിയില്‍ സമന്വയിക്കും. 3A ഗ്ലോബല്‍ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ഇവന്റ്സ് ആന്‍ഡ് എന്റര്ടെയ്ന്മെന്റ് വിഭാഗമായ 3A ഗ്ലോബല്‍ ഇവന്റ്സാണ് പരിപാടി സംഘടിപ്പിക്കുന്നത്. യുഎഇയിലെ തത്സമയ വിനോദരംഗത്തേക്കുള്ള ഗ്രൂപ്പിന്റെ പ്രവേശനത്തിന് ഈ സംഗീതപരിപാടി തുടക്കമിടുന്നു. യുഎഇ യിലെ ഇന്ത്യന്‍ പ്രവാസി സമൂഹത്തിനും കലാപ്രേമികള്‍ക്കും അവിസ്മരണീയമായ അനുഭവങ്ങള്‍ ഒരുക്കുകയാണ് സംരംഭത്തിന്റെ ലക്ഷ്യം.
കഴിഞ്ഞ 30 വര്‍ഷമായി വ്യത്യസ്തമായ ശബ്ദവും ഭാവസമ്പന്നമായ ആലാപനശൈലിയും കൊണ്ട് മധു ബാലകൃഷ്ണന് പ്രേക്ഷകരുടെ ഹൃദയത്തില്‍ പ്രത്യേക സ്ഥാനം നേടിയിട്ടുണ്ട്. മലയാളം, തമിഴ്, തെലുങ്ക്, തുളു, കന്നഡ, സൗരാഷ്ട്ര, ബംഗാളി, സിംഹള, ഹിന്ദി എന്നീ ഭാഷകളില്‍ അദ്ദേഹം ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. വ്യത്യസ്ത ഇന്ത്യന്‍ സംഗീത ശൈലികളില്‍ ഉള്ള അദ്ദേഹത്തിന്റെ വൈവിധ്യവും മികവും പ്രകടമാക്കുന്നതാണ് ഇത്. മധു ബാലകൃഷ്ണന്റെ സംഗീതജീവിതത്തെ ആദരിക്കുന്നതിനൊപ്പം, അദ്ദേഹത്തിന്റെ സംഗീതയാത്രയ്ക്ക് രൂപം നല്കിയ അനശ്വരഗാനങ്ങള്‍ വീണ്ടും ആസ്വദിക്കാനുള്ള അവസരവും പ്രേക്ഷകര്‍ക്ക് നല്‍കും.
റിയാലിറ്റി ഷോകളിലൂടെ സംഗീതപരിപാടിയില്‍ ശ്രദ്ധനേടിയ ശ്രീനാഥ്, അനുശ്രീ, ദിഷ, അനാമിക, ആവിര്‍ഭവ് എന്നിവരും പങ്കെടുക്കും. ഈ യുവഗായകരുടെ പ്രകടനങ്ങള്‍ പരിപാടിക്ക് പുതുമയും ഊര്‍ജവും പകരും. എല്ലാ പ്രായത്തിലുമുള്ള പ്രേക്ഷകര്‍ക്ക് ആസ്വദിക്കാവുന്ന അനുഭവം സൃഷ്ടിക്കുന്നതിനൊപ്പം, ഗൃഹാതുര ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന ജനപ്രിയ ഗാനങ്ങളും, പുതിയ കാലത്തെ പ്രതിഭകളുടെ മികവും ഒരേ വേദിയില്‍ ഒന്നിക്കുന്ന പരിപാടിയാകും മധുരം. ഗായകന് മധു ബാലകൃഷ്ണന്, അവതാരകനും, നടനുമായ മിഥുന് രമേശ്, ത്രീ എ ഗ്ലോബല്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് ഡയറക്ടര്‍മാരായ അനൂപ് ബാലകൃഷ്ണ പിള്ള, ലേഖ അനൂപ്, ഇവന്റ് കോര്‍ഡിനേറ്റര്‍ ശ്രീരാജ് കൈമള്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.