
റമസാനില്‍ യുഎഇ അനാഥരുടെ കണ്ണീരൊപ്പുന്നു
അബുദാബി : സംസ്ഥാന സര്‍ക്കാരിന്റെ സാംസ്കാരിക വകുപ്പിന് കീഴില്‍ പ്രവര്‍ത്തിച്ചുവരുന്ന മലയാളം മിഷന് അബുദാബി ചാപ്റ്ററിന്റെ 2024-2026 പ്രവര്‍ത്തന കാലയളവിലേക്കുള്ള ഭരണസമിതിയെ മലയാളം മിഷന് ഡയരക്ടര്‍ മുരുകന് കാട്ടാക്കട പ്രഖ്യാപിച്ചു. സൂരജ് പ്രഭാകര്‍ (ഉപദേശക സമിതി ചെയര്മാന്),എ.കെ ബീരാന്‍കുട്ടി(ചെയര്മാന്),സഫറുല്ല പാലപ്പെട്ടി(പ്രസിഡന്റ്),ടിഎം സലിം(വൈസ് പ്രസിഡന്റ്),സി.പി ബിജിത്കുമാര്‍(സെക്രട്ടറി),ടി.ഹിദായത്തുല്ല(ജോ.സെക്രട്ടറി),എ.പി അനില്‍കുമാര്‍(കണ്‍വീനര്‍) എന്നിവരാണ് ഭരണസമിതി അംഗങ്ങള്‍.
മലയാളം മിഷന് അബുദാബി ചാപ്റ്ററിനു കീഴില്‍ പ്രവൃത്തിച്ചുകൊണ്ടിരിക്കുന്ന വിവിധ മേഖലകളുടെ കോര്‍ഡിനേറ്റര്‍മാരായി പ്രീത നാരായണന് (കേരള സോഷ്യല്‍ സെന്റര്‍),ബിന്‍സി ലെനിന്(അബുദാബി മലയാളി സമാജം),രമേശ് ദേവരാഗം(അബുദാബി സിറ്റി),ഷൈനി ബാലചന്ദ്രന്(ഷാബിയ),സെറിന്‍ അനുരാജ്(അല്‍ദഫ്റ)എന്നിവരെയും 17 അംഗ ഉപദേശകസമിതിയെയും 15 അംഗ വിദഗ്ധ സമിതിയെയും 31 അംഗ ജനറല്‍ കൗണ്‍സിലിനെയും തിരഞ്ഞെടുത്തു. അബുദാബി ചാപ്റ്ററിനു കീഴില്‍ നൂറാമത് പഠനകേന്ദ്രത്തിന്റെ ഉദ്ഘാടനം സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് ഈയിടെ നിര്‍വഹിച്ചിരുന്നു. 114 അധ്യാപകരുടെ കീഴില്‍ രണ്ടായിരത്തിലേറെ വിദ്യാര്‍ത്ഥികളാണ് സൗജന്യമായി മലയാള ഭാഷ പഠിച്ചുവരുന്നത്.