
റമസാന്‍ 27ാം രാവില്‍ ശൈഖ് സായിദ്പള്ളിയിലെത്തിയത് ഒരു ലക്ഷത്തിലധികം വിശ്വാസികള്‍
ഷാര്‍ജ : ജനവാസ മേഖലയിലെ പുഴയെ വനവത്കരിച്ചതില് പ്രതിഷേധിച്ച് മുസ്ലിംലീഗ് തൃശൂര്‍ ജില്ല പ്രസിഡന്റ് സിഎ മുഹമ്മദ് റഷീദിന് ഷാര്‍ജ കെഎംസിസി മണലൂര്‍ മണ്ഡലം കമ്മിറ്റി നിവേദനം നല്കി. തൃശൂര്‍ ജില്ലയിലെ മണലൂര്‍ നിയോജക മണ്ഡലത്തിലെ പാവറട്ടി,മുല്ലശ്ശേരി,വെങ്കിടങ്ങ് എന്നീ പഞ്ചായത്തുകളെ ബന്ധപ്പെട്ടു കിടക്കുന്ന പെരിങ്ങാട് പുഴയാണ് വനവത്കരിക്കുന്നത്. ജില്ലയിലെ തന്നെ 70% ത്തോളം വെള്ളവും ഈ പുഴ വഴിയാണ് കടലിലേക്ക് ഒഴുകിക്കൊണ്ടിരിക്കുന്നത്. ഈ ഒഴുക്കിനെ നശിപ്പിക്കും വിധം പുഴയെ ഉന്മൂലനം ചെയ്യും വിധം ഭരണകൂടത്തിന്റെ തലതിരിഞ്ഞ നയം ‘റിസര്‍വ് ഫോറസ്റ്റ്’ അടിച്ചേല്‍പ്പിക്കുകയാണ് ഇടതു സര്‍ക്കാറെന്ന് കെഎംസിസി തൃശൂര്‍ ജില്ലാ പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ ചക്കനത്ത് അഭിപ്രായപ്പെട്ടു. വാഴാനി ഡാം,കേച്ചേരി പുഴ,ഇടിയഞ്ചിറ പുഴ, ചേറ്റുവ പുഴ, പെരിങ്ങാട് പുഴ ഇവയെല്ലാം ചേര്‍ന്ന് കടലിലേക്ക് ഒഴുകുന്ന പ്രത്യേക ഭാഗമാണ് റിസര്‍വ് ഫോറസ്റ്റിനായി ഉപയോഗിക്കുന്നത്. ജനിച്ചുവളര്‍ന്ന മണ്ണ് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു എന്നതാണ് ഈ പ്രദേശത്തുകാരുടെ ഏറ്റവും വലിയ ആശങ്ക. ഫോറസ്റ്റിന്റെ കരി നിയമങ്ങള്‍ ഈ പുഴയോരങ്ങളില്‍ പ്രാബല്യത്തില്‍ വന്നുകഴിഞ്ഞു. എന്ത് വിലകൊടുത്തും നാട്ടുകാര്‍ക്കു വേണ്ടി ജില്ലയിലെ പ്രബല രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധി എന്ന നിലയില്‍ ഇതിനെ നേരിടാനും സര്‍ക്കാരുമായും ഉദ്യോഗസ്ഥരുമായും ചര്‍ച്ച ചെയ്യുമെന്നാണ് പ്രതീക്ഷ. പുഴയെ പുഴയായി തന്നെ സംരക്ഷിക്കുവാനും പ്രകൃതി സംരക്ഷിക്കണം. മരം വെച്ചുപിടിപ്പിക്കുക മാത്രമല്ല,പുഴയെ സംരക്ഷിക്കുക കൂടിയാണ്പ്രകൃതി സംരക്ഷണമെന്ന് മണ്ഡലം പ്രസിഡന്റ് നിസാം വാടാനപ്പള്ളി പറഞ്ഞു. മുസ്ലിം ലീഗ് തൃശൂര്‍ ജില്ലാ സെക്രട്ടറി ഷാഹുല്‍ ഹമീദ്, അഡൈ്വസറി ബോര്‍ഡ് അംഗം സുലൈമാന്‍ ഹാജി,കെഎംസിസി മണ്ഡലം ട്രഷറര്‍ ഇര്‍ഷാദ് പാടൂര്‍ എന്നിവരാണ് നിവേദനം കൈമാറിയത്.