അല്‍ ഐന്‍ അന്താരാഷ്ട്ര വിമാനത്താവളം ഇനി തഹ്നൂന് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്

കോഴിക്കോട്: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ കേരളത്തില്‍ പൊതുമരാമത്ത് സെക്രട്ടറി ആയിരിക്കേ ആത്മഹത്യ ചെയ്ത മലേഷ്യന്‍ നിര്‍മാണ കമ്പനി എന്‍ജിനിയര്‍ ലീ സീ ബീനിന്റെ മരണത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്ന് ഭരണപരിഷ്കരണ കമ്മിഷന് ചെയര്മാന് എം.കെ. മുനീര്‍. ഗ്യാനേഷ് കുമാറിനെതിരെ പുനരന്വേഷണം നടത്തുന്നതുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വിജിലന്‍സിന് നിര്‍ദേശം നല്കിയ സാഹചര്യത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ നല്ല രീതിയില്‍ നിര്‍മാണ പ്രവര്‍ത്തനം നടത്തിയിരുന്ന കമ്പനിയായിരുന്നു മലേഷ്യന്‍ കമ്പനിയായ പതിബെല്‍. എന്നിട്ടും എന്തിനാണ് അതിന്റെ എന്‍ജിനീയര്‍ ആത്മഹത്യ ചെയ്തതെന്ന് ഇപ്പോഴും വ്യക്തമല്ല. പിന്നീട് വന്ന സര്‍ക്കാരും അത് അന്വേഷിച്ചില്ല. ആത്മഹത്യാക്കുറിപ്പ് ഉണ്ടെന്നാണ് പറയുന്നത്. അത് എവിടെയാണ്. 2006 നവംബറില്‍ ആണ് ലീ സീ ബീന്‍ മലേഷ്യയില്‍ ആത്മഹത്യ ചെയ്തത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ നിന്നും നേരിടേണ്ടി വന്ന കടുത്ത മാനസിക സമ്മര്‍ദമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നായിരുന്നു വ്യക്തമാക്കിയിരുന്നത്. ഏത് അന്വേഷണവും നടക്കട്ടെയെന്നും എം.കെ മുനീര്‍ വ്യക്തമാക്കി.
കഴിഞ്ഞദിവസമാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല 20 വര്‍ഷം പഴക്കമുള്ള കേസിന്റെ പുനരന്വേഷണത്തിന് നിര്‍ദേശം നല്‍കിയത്. തുടര്‍ന്ന് അന്നത്തെ ഫയലുകളുടെ പ്രാഥമിക പരിശോധനയിലാണ് വിജിലന്‍സ്. എന്‍ജിനീയറുടെ ആത്മഹത്യയ്ക്ക് പിന്നില്‍ ഗ്യാനേഷ് കുമാറിന്റെ ഇടപെടലുണ്ടായെന്ന് അന്ന് ധനമന്ത്രിയായിരുന്ന ഡോ. തോമസ് ഐസക്ക് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.