
പോയറ്റിക് ഹാര്‍ട്ട് കാവ്യ സമ്മേളനത്തില്‍ താരമായി മലയാളി വിദ്യാര്‍ഥിനി
അബുദാബി: യുഎഇയില്‍ ചൂട് കനത്തതോടെ പൊരിവെയിലില്‍ ഭക്ഷണവും മറ്റു സാധനങ്ങളും മോട്ടോര്‍ബൈക്കില്‍ എത്തിക്കുന്ന ഡെലിവറി ഡ്രൈവര്‍മാര്‍ക്ക് അബുദാബിയില്‍ കൂടുതല്‍ വിശ്രമ കേന്ദ്രങ്ങള്‍ ഒരുക്കുന്നു. അബുദാബി ഐലന്‍ഡ്, ഖലീഫ സിറ്റി, ഷഖ്ബൂത്ത് സിറ്റി എന്നിവിടങ്ങളില്‍ സ്ഥിരം വിശ്രമ കേന്ദ്രം ഒരുക്കും. ഈ കേന്ദ്രങ്ങളില്‍ ലഘു ഭക്ഷണത്തിനുള്ള ഡിസ്പെന്സര്, തണുത്ത വെള്ളം, മൊബൈല്‍ റീചാര്‍ജ് ചെയ്യാനുള്ള സൗകര്യം എന്നിവയുണ്ടാവും. ഓരോ മേഖലയുടെയും പ്രാധാന്യം അനുസരിച്ച് കുറഞ്ഞത് 10 പേര്‍ക്ക് വിശ്രമിക്കാനും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനും സൗകര്യമുണ്ടാകും. വിശ്രമകേന്ദ്രത്തിനു പുറത്തും തണല്‍ ലഭിക്കും വിധത്തിലാകും രൂപകല്പന. ഗതാഗത സുരക്ഷയും ലക്ഷ്യമാണ്. ജോലിയുടെ ഇടവേളകളില്‍ ഡെലിവറി ഡ്രൈവര്‍മാര്‍ക്ക് വിശ്രമമൊരുക്കണമെന്നത് രാജ്യത്തിന്റെ നയമാണ്. ഡെലിവറി ഡ്രൈവര്‍മാര്‍ക്ക് സുഗമമായി കൃത്യനിര്‍വഹണം സാധ്യമാക്കുന്നതിന് അനുയോജ്യമായ അവസരം ഒരുക്കുന്നതിന്റെ ഭാഗമായാണ് വിശ്രമകേന്ദ്രങ്ങള്‍ വ്യാപകമാക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.
ഡെലിവറി ബിസിനസ് വ്യാപകമായ പശ്ചാത്തലത്തില്‍ കാലോചിതമായി സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് അബുദാബി ഗതാഗത, നഗരസഭ അധികൃതര്‍ അറിയിച്ചു. ഡെലിവറി കമ്പനികളുമായി സഹകരിച്ച് കൂടുതല്‍ ആവശ്യമുള്ള മേഖലകള്‍ കണ്ടെത്തിയാണ് വിശ്രമകേന്ദ്രം ഒരുക്കി വരുന്നത്. കഴിഞ്ഞ ജൂലൈയില്‍ മേഖലയില്‍ ആദ്യമായി അബുദാബിയില്‍ ബൈക്ക് വിശ്രമ കേന്ദ്രം സ്ഥാപിച്ചത് ഡെലിവറി ഡ്രൈവര്‍മാര്‍ക്കിടയില്‍ വന്‍ സ്വീകാര്യത ലഭിച്ചിരുന്നു. ഇതിനു പുറമെ സഞ്ചരിക്കുന്ന വിശ്രമ കേന്ദ്രവും ഒരുക്കിയിട്ടുണ്ട്. വിവിധ സ്ഥലങ്ങളില്‍ നിര്‍ത്തിയിടുന്ന ശീതീകരിച്ച പ്രത്യേക ബസ്സിലും ബൈക്ക് ഡ്രൈവര്‍മാര്‍ക്ക് വിശ്രമിക്കാം. ഖലീഫ സിറ്റി, ഷംഖ, അല്‍വത്ബ, അല്‍ഐന്‍ എന്നിവിടങ്ങളിലാണ് ബസ് നിര്‍ത്തിയിടുക. വിശ്രമസൗകര്യം ലഭിച്ചതോടെ ബൈക്ക് ഡ്രൈവര്‍മാര്‍ക്കിടയില്‍ അപകടവും മരണവും കുറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. ഇത് ഡെലിവറി ഡ്രൈവര്‍മാര്‍ക്ക് വലിയ അനുഗ്രഹമായി മാറിയിട്ടുണ്ട്.