റമസാനില്‍ യുഎഇ അനാഥരുടെ കണ്ണീരൊപ്പുന്നു
അബുദാബി കേന്ദ്രമായ ഇന്റർനാഷണൽ സെന്റർ ഫോർ ഇന്റർഫെയ്ത് സ്റ്റഡീസ് ഡയറക്ടറും ഗവേഷകനും, സ്കോട്ലണ്ടിലെ സെന്റ് ആന്‍ഡ്രൂസ് യൂണിവേഴ്സിറ്റിയിലെ ചരിത്രകാരനുമായ ഡോ. അബ്ബാസ് പനക്കല്‍ രചിച്ച മലബാര്‍ സമരത്തെ കുറിച്ചുള്ള പുതിയ പുസ്തകം ‘മുസലിയാര്‍ കിംഗ്’
ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ അവതരിക്കപ്പെടുന്നു.
മലബാറില്‍ നടന്ന കൊളോണിയല്‍ വിരുദ്ധ സമരങ്ങളെ പുതിയ വീക്ഷണത്തില്‍ പരിശോധിക്കുന്ന ‘മുസലിയാര്‍ കിംഗ്’
അന്താരാഷ്ട്ര പ്രസാധകരായ ബ്ലൂംസ്ബറി, ഒരേ സമയം ന്യൂയോര്‍ക് (അമേരിക്ക), ലണ്ടന്‍ (യുകെ), സിഡ്നി (ആസ്ട്രേലിയ), ഡല്‍ഹി (ഇന്ത്യ) തുടങ്ങി വിവിധ ഇടങ്ങളില്‍ നിന്ന് ഒരേ സമയം പ്രസിദ്ധീകരിച്ചു റെക്കോർഡ് സൃഷ്ടിക്കുകയും ചെയ്തു.
‘മുസലിയാര്‍ കിംഗ്’ മലബാര്‍ സമരത്തെ ഡി കൊളോണിയല്‍ വീക്ഷണത്തില്‍ അവതരിപ്പിക്കുന്ന ആദ്യത്തെ പഠനമാണ്.
കൊളോണിയല്‍ വിരുദ്ധ സമരത്തെയും പ്രതിരോധത്തെയും ക്കുറിച്ചുള്ള ഡി കൊളോണിയല്‍ വായന പുതിയ ചരിത്ര പഠനത്തിനു വലിയ മുതല്‍ക്കൂട്ടാണ്. ആലിമുസ്ലിയാരെ ബര്ട്ടീഷ് കാര്‍ അറസ്റ്റ് ചെയ്തതു ആഗസ്ത് മുപ്പതിനായിരുന്നു. ഈ സംഭവം നടന്ന ദിവസം തന്നെയാണ്, ഇക്കഴിഞ്ഞ ഓഗസ്റ്റ് 30-ന്, ആലി മുസ്ലിയാരുടെ മുഖചിത്രമുള്ള മുസലിയാര്‍ കിംഗ് പുറത്തിറക്കിയത്.
1921 ഓഗസ്റ്റ് 30-ന് തിരൂരങ്ങാടിയില്‍ ആലി മുല്സലിയാർ അറസ്റ്റ് ചെയ്യപ്പെടുന്നത്.
‘മുസലിയാര്‍ കിങ്’ ഈ പ്രധാന ചരിത്ര സംഭവത്തെക്കുറിച്ചുള്ള കൊളോണിയല്‍ പോസ്റ്റ് കൊളോണിയല്‍ ധാരണകള്‍ മാറ്റിയെഴുതുന്നു. മാലബാറില്‍ നൂറ്റാണ്ടുകളുടെ കൊളോണിയല്‍ വിരുദ്ധപോരാട്ടങ്ങളില്‍ എല്ലാം ഹിന്ദു മുസ്ലിം സൗഹൃദം നിലനിന്നിരുന്നു. ഇതുവരെ ഇറങ്ങിയ പുസ്തകങ്ങളിലെ കൊളോണിയല്‍ നിലപാടുകള്‍ ഗ്രന്ഥം വിശദീകരിക്കുന്നു. നിരന്തരം ഉപയോഗിക്കുന്ന കലാപം, മത ഭ്രാന്തു, ഹാലിളക്കം, കൂട്ടബാങ്ക് തുടങ്ങിയ പ്രയോഗങ്ങളിലെ കൊളോണിയല്‍ തന്ത്രങ്ങള്‍ പുസ്തകം തുറന്നു കാട്ടുന്നുണ്ട്. ആദ്യഭാഗത്തു മഹാത്മാ ഗാന്ധി മുതല്‍ മുസ്ലിയാര് കിംഗ് വരെ യുള്ള മലബാറിന്റെ ചരിത്രമാണ് ഡികോളോണിയല്‍ ലെന്‍സിലൂടെ നോക്കിക്കാണുന്നത്. 1921 -1922 സംഭവങ്ങളെ കാലഗണനവെച്ച് കൃത്യമായി വിവരിക്കുന്നു.
ബ്രിട്ടീഷ് രേഖകൾ ഇഴകീറി പരിശോധിക്കുന്ന പുസ്തകം നാട്ടുകാരുടെ എഴുത്തുകള്‍ക്കും അനുഭവങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കും സജീവമായ പരിഗണന നല്‍കിക്കൊണ്ട് ചരിത്രത്തെ നവീന വീക്ഷണത്തില്‍ പുനരവതരിപ്പിക്കുകയാണ് ചെയ്യുന്നത്. ബ്രിട്ടീഷുകാര്‍ ‘മുസ്ലിയാര് രാജാവ്’ എന്ന പേര് എങ്ങിനെയാണ് ദുരുപയോഗം ചെയ്തതെന്നും ഈ പുസ്തകം വിശദമാക്കുന്നുണ്ട്. ആഗസ്ത് മാസത്തിലായിരുന്നു മലബാര്‍ സമരത്തിന്റെ പ്രധാന സംഭവങ്ങള്‍ നടന്നത്. സമരത്തിന്റെ തുടക്കം എന്ന് ബ്രിട്ടീഷ് കാര്‍ വിശദീകരിച്ച പൂക്കോട്ടൂര്‍ സംഭവം ആഗസ്ത് ഒന്നിനായിരുന്നു.അബുദാബി കേന്ദ്രമായ ഇന്റർനാഷണൽ സെന്റർ ഫോർ ഇന്റർഫെയ്ത് സ്റ്റഡീസ് ഡയറക്ടറും ഗവേഷകനും, സ്കോട്ലണ്ടിലെ സെന്റ് ആന്‍ഡ്രൂസ് യൂണിവേഴ്സിറ്റിയിലെ ചരിത്രകാരനുമായ ഡോ. അബ്ബാസ് പനക്കല്‍ രചിച്ച മലബാര്‍ സമരത്തെ കുറിച്ചുള്ള പുതിയ പുസ്തകം ‘മുസലിയാര്‍ കിംഗ്’
ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ അവതരിക്കപ്പെടുന്നു.
മലബാറില്‍ നടന്ന കൊളോണിയല്‍ വിരുദ്ധ സമരങ്ങളെ പുതിയ വീക്ഷണത്തില്‍ പരിശോധിക്കുന്ന ‘മുസലിയാര്‍ കിംഗ്’
അന്താരാഷ്ട്ര പ്രസാധകരായ ബ്ലൂംസ്ബറി, ഒരേ സമയം ന്യൂയോര്‍ക് (അമേരിക്ക), ലണ്ടന്‍ (യുകെ), സിഡ്നി (ആസ്ട്രേലിയ), ഡല്‍ഹി (ഇന്ത്യ) തുടങ്ങി വിവിധ ഇടങ്ങളില്‍ നിന്ന് ഒരേ സമയം പ്രസിദ്ധീകരിച്ചു റെക്കോർഡ് സൃഷ്ടിക്കുകയും ചെയ്തു.
‘മുസലിയാര്‍ കിംഗ്’ മലബാര്‍ സമരത്തെ ഡി കൊളോണിയല്‍ വീക്ഷണത്തില്‍ അവതരിപ്പിക്കുന്ന ആദ്യത്തെ പഠനമാണ്.
കൊളോണിയല്‍ വിരുദ്ധ സമരത്തെയും പ്രതിരോധത്തെയും ക്കുറിച്ചുള്ള ഡി കൊളോണിയല്‍ വായന പുതിയ ചരിത്ര പഠനത്തിനു വലിയ മുതല്‍ക്കൂട്ടാണ്. ആലിമുസ്ലിയാരെ ബര്ട്ടീഷ് കാര്‍ അറസ്റ്റ് ചെയ്തതു ആഗസ്ത് മുപ്പതിനായിരുന്നു. ഈ സംഭവം നടന്ന ദിവസം തന്നെയാണ്, ഇക്കഴിഞ്ഞ ഓഗസ്റ്റ് 30-ന്, ആലി മുസ്ലിയാരുടെ മുഖചിത്രമുള്ള മുസലിയാര്‍ കിംഗ് പുറത്തിറക്കിയത്.
1921 ഓഗസ്റ്റ് 30-ന് തിരൂരങ്ങാടിയില്‍ ആലി മുല്സലിയാർ അറസ്റ്റ് ചെയ്യപ്പെടുന്നത്.
‘മുസലിയാര്‍ കിങ്’ ഈ പ്രധാന ചരിത്ര സംഭവത്തെക്കുറിച്ചുള്ള കൊളോണിയല്‍ പോസ്റ്റ് കൊളോണിയല്‍ ധാരണകള്‍ മാറ്റിയെഴുതുന്നു. മാലബാറില്‍ നൂറ്റാണ്ടുകളുടെ കൊളോണിയല്‍ വിരുദ്ധപോരാട്ടങ്ങളില്‍ എല്ലാം ഹിന്ദു മുസ്ലിം സൗഹൃദം നിലനിന്നിരുന്നു. ഇതുവരെ ഇറങ്ങിയ പുസ്തകങ്ങളിലെ കൊളോണിയല്‍ നിലപാടുകള്‍ ഗ്രന്ഥം വിശദീകരിക്കുന്നു. നിരന്തരം ഉപയോഗിക്കുന്ന കലാപം, മത ഭ്രാന്തു, ഹാലിളക്കം, കൂട്ടബാങ്ക് തുടങ്ങിയ പ്രയോഗങ്ങളിലെ കൊളോണിയല്‍ തന്ത്രങ്ങള്‍ പുസ്തകം തുറന്നു കാട്ടുന്നുണ്ട്. ആദ്യഭാഗത്തു മഹാത്മാ ഗാന്ധി മുതല്‍ മുസ്ലിയാര് കിംഗ് വരെ യുള്ള മലബാറിന്റെ ചരിത്രമാണ് ഡികോളോണിയല്‍ ലെന്‍സിലൂടെ നോക്കിക്കാണുന്നത്. 1921 -1922 സംഭവങ്ങളെ കാലഗണനവെച്ച് കൃത്യമായി വിവരിക്കുന്നു.
ബ്രിട്ടീഷ് രേഖകൾ ഇഴകീറി പരിശോധിക്കുന്ന പുസ്തകം നാട്ടുകാരുടെ എഴുത്തുകള്‍ക്കും അനുഭവങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കും സജീവമായ പരിഗണന നല്‍കിക്കൊണ്ട് ചരിത്രത്തെ നവീന വീക്ഷണത്തില്‍ പുനരവതരിപ്പിക്കുകയാണ് ചെയ്യുന്നത്. ബ്രിട്ടീഷുകാര്‍ ‘മുസ്ലിയാര് രാജാവ്’ എന്ന പേര് എങ്ങിനെയാണ് ദുരുപയോഗം ചെയ്തതെന്നും ഈ പുസ്തകം വിശദമാക്കുന്നുണ്ട്. ആഗസ്ത് മാസത്തിലായിരുന്നു മലബാര്‍ സമരത്തിന്റെ പ്രധാന സംഭവങ്ങള്‍ നടന്നത്. സമരത്തിന്റെ തുടക്കം എന്ന് ബ്രിട്ടീഷ് കാര്‍ വിശദീകരിച്ച പൂക്കോട്ടൂര്‍ സംഭവം ആഗസ്ത് ഒന്നിനായിരുന്നു.