
റമസാന്‍ 27ാം രാവില്‍ ശൈഖ് സായിദ്പള്ളിയിലെത്തിയത് ഒരു ലക്ഷത്തിലധികം വിശ്വാസികള്‍
ഷാര്‍ജ : ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ ഷാര്‍ജ മ്യൂസിയം അതോറിറ്റി (എസ്എംഎ)യുടെ പ്രദര്‍ശനവും. ‘ഇങ്ങനെയാണ് ഞങ്ങള്‍ തുടങ്ങുന്നത്’ എന്ന പ്രമേയത്തിലാണ് 43ാമത് പുസ്തകോത്സവത്തില്‍ മ്യൂസിയം പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. ഷാര്‍ജയിലെ മ്യൂസിയങ്ങള്ക്കുള്ളിലെ വൈവിധ്യമാര്‍ന്ന കഥകളിലൂടെ വായനക്കാരെ ആകര്‍ഷിക്കുന്ന ‘ഷാര്‍ജ മ്യൂസിയങ്ങള്‍’ എന്ന പേരില്‍ പുതിയ പ്രസിദ്ധീകരണം എസ്എംഎ പുറത്തിറക്കി. ‘നമ്മുടെ കുട്ടികളെയും നമ്മുടെ ഭാവി തലമുറയെയും പഠിപ്പിക്കുന്നതിനാണ് മ്യൂസിയങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്’ എന്ന് യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബി ന് മുഹമ്മദ് അല്‍ ഖാസിമിയുടെ കാഴ്ചപ്പാടാണ് പ്രസിദ്ധീകരണം പ്രതിഫലിപ്പിക്കുന്നത്. സമ്പന്നമായ പൈതൃകം കാത്തുസൂക്ഷിക്കുന്നതിനുള്ള എമിറേറ്റിന്റെ സമര്‍പ്പണത്തെ പ്രകടമാക്കുന്ന ഈ പുസ്തകം ഷാര്‍ജയിലെ സാംസ്കാരിക ഗ്രന്ഥശാലയ്ക്ക് വിലപ്പെട്ട കൃതിയാണ്.
പുസ്തകം മൂന്ന് സമഗ്രമായ വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. ഷാര്‍ജയിലെ മ്യൂസിയങ്ങളുടെ സവിശേഷത,പുരാവസ്തുക്കള്‍ മുതല്‍ ഇസ്ലാമിക കലയും സര്‍ഗാത്മകതയുമെല്ലാം അടങ്ങുന്നതാണ് പുസ്തകം.
‘ചരിത്രവും പൈതൃകവും’ എന്ന ആദ്യഭാഗം ഷാര്‍ജയിലെ മനുഷ്യന്റെ നിലനില്‍പ്പിന്റെ ഘട്ടങ്ങളിലേക്ക് കടന്നുചെല്ലുന്നതാണ്. ബിസി 900-600 കാലഘട്ടത്തില്‍ മുവൈലയില്‍ നിന്ന് കണ്ടെത്തിയ ഒട്ടക പ്രതിമ പോലുള്ള പുരാവസ്തുക്കള്‍ ഇതില്‍ പരിചയപ്പെടുത്തുന്നു. രണ്ടാമത്തെ വിഭാഗമായ ‘കലയും സംസ്ക്കാരവും’ ഷാര്‍ജയുടെ കലാസാംസ്കാരിക പാരമ്പര്യം പര്യവേക്ഷണം ചെയ്യുന്നു, പ്രാദേശികവും അന്തര്‍ദേശീയവുമായ സര്‍ഗ്ഗാത്മകതയെ ആഘോഷിക്കുന്ന ഇസ്ലാമിക കലയും സമകാലിക സൃഷ്ടികളുമാണ് ഇതില്‍. ‘ഡിസ്കവറി ആന്റ് സയന്‍സ്’ വിഭാഗത്തില്‍ എല്ലാ പ്രായത്തിലുമുള്ള സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന ശാസ്ത്രീയവും പര്യവേക്ഷണ പ്രദര്‍ശനങ്ങളും അവതരിപ്പിക്കുന്നുണ്ട്. അറിവിനും കണ്ടെത്തലിനുമുള്ള ഷാര്‍ജയുടെ സംഭാവനകളും ഇതില്‍ എടുത്തുകാണിക്കുന്നു.