
യുഎഇയില്‍ സമൂഹ മാധ്യമ ഉപയോഗം: കര്‍ശന നിര്‍ദേശവുമായി മീഡിയ ഓഫീസ്
അബുദാബി : എന്റെ വൃത്തിയുള്ള വാഹനം എന്ന സന്ദേശവുമായി അബുദാബി മുനിസിപ്പാലിറ്റി ബോധവല്‍ക്കരണം ആരംഭിച്ചു. നഗരഭംഗിക്കൊപ്പം വാഹനങ്ങള്‍ വൃത്തിയായി സൂക്ഷിക്കുകയെന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പൊടിപിടിച്ച വാഹനങ്ങള്‍ നഗരത്തില്‍നിന്നും പൂര്‍ണ്ണമായും ഇല്ലാതാക്കുകയെ ന്ന ലക്ഷ്യത്തോടെ നടത്തുന്ന ബോധവല്‍ക്കരണം അഞ്ചുദിവസം നീണ്ടുനില്‍ക്കും. സൗന്ദര്യാത്മമായ രൂപത്തില്‍ അബുദാബി നഗരത്തെ നിലനിര്‍ത്തുന്നതിന്റെ ഭാഗമായാണ് ബോധവല്‍ക്കരണം സംഘടിപ്പിച്ചിട്ടുള്ളത്. ഉപേക്ഷിക്കപ്പെട്ട വാഹനങ്ങള്‍ എടുത്തുമാറ്റുകയോ നഗരഭംഗിക്ക് കോട്ടംതട്ടാത്തവിധം വൃത്തിയായി സൂക്ഷിക്കുകയോ ചെയ്യണമെന്ന് അബുദാബി നഗരസഭ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
ദിവസങ്ങളും മാസങ്ങളുമായി ഉടമ എത്തുകയോ വൃത്തിയാക്കുകയോ ചെയ്യാത്ത നിരവധി വാഹനങ്ങളാണ് വിവിധ ഭാഗങ്ങളില്‍ നിര്‍ത്തിയിട്ടിട്ടുള്ളത്. അവധിക്കാലം ചെലവഴിക്കാന്‍ സ്വദേശത്തേക്ക് പോകു ന്നവര്‍ പലപ്പോഴും വാഹനങ്ങള്‍ അലക്ഷ്യമായി പാര്ക്കിംഗുകളിലോ മറ്റു പൊതുസ്ഥലങ്ങളിലോ നിര്‍ത്തിയിടുകയാണ് ചെയ്യുന്നത്. ഇത്തരം വാഹനങ്ങള്‍ നിശ്ചിത ദിവസങ്ങള്‍ക്കകം എടുത്തുമാറ്റണമെന്ന് മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥര്‍ നോട്ടീസ് പതിക്കാറുണ്ട്. അനുവദിക്കപ്പെട്ട ദിവസവും കഴിഞ്ഞു വാഹനം എടുത്തുമാറ്റിയില്ലെങ്കില്‍ മുനിസിപ്പാലിറ്റി പിഴ ചുമത്തുകയും ചെയ്യുന്നുണ്ട്.