
പോയറ്റിക് ഹാര്‍ട്ട് കാവ്യ സമ്മേളനത്തില്‍ താരമായി മലയാളി വിദ്യാര്‍ഥിനി
കുവൈത്ത് സിറ്റി : കുവൈത്തിലെ പൈതൃക നഗരമായ സൂഖ് മുബാറകിയ നവീകരണത്തിന് സ്വകാര്യ നിക്ഷേപകര്‍ക്ക് അവസരം ഒരുക്കിയതായി മുനിസിപ്പല്‍ വൃത്തങ്ങള്‍ അറിയിച്ചു. രാജ്യത്തെ വികസന പദ്ധതികളില്‍ പങ്കാളികളാവാന്‍ സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കുന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണ് ഇത്. കുവൈത്ത് മുനിസിപ്പാലിറ്റി രണ്ടാം ഘട്ട വികസനത്തിനായി പുതിയ ടെന്‍ഡര്‍ ഇതിനകം ആരംഭിച്ചിട്ടുണ്ട്. മുബാറകിയ മാര്‍ക്കറ്റ്സ് ആന്‍ഡ് കൊമേഴ്സ്യല്‍ സോണ്‍ പ്രോജക്റ്റ് നിക്ഷേപകര്‍ക്ക് പ്രീക്വാളിഫിക്കേഷന് അപേക്ഷക ള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 2024 ഡിസംബര്‍ 12 വരെയാണ്. വികസന പദ്ധതികളുമായി മുന്നോട്ടുപോകാന്‍ മുനിസിപ്പാലിറ്റിയെ മന്ത്രിസഭ ചുമതലപ്പെടുത്തിയതിന് പിന്നാലെയാണ് അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയ പരിധി രണ്ടുമാസത്തേക്ക് നീട്ടിയത്. മ്യൂസിയം,ഷോപ്പുകള്‍,റെസ്റ്റാറന്റുകള്‍,ബഹുനില പാര്‍ക്കിങ്, മസ്ജിദ്,പബ്ലിക് പാര്‍ക്ക്,സെലിബ്രേഷന് സ്ക്വയര്‍ എന്നിവ ഉള്‍പ്പെടുന്നതാണ് മുബാറകിയ സൂക്കിന്റെയും വാണിജ്യ മേഖലയുടെയും രണ്ടാം ഘട്ട പദ്ധതി.