യുഎഇയില്‍ കടുത്ത ചൂട് തുടരും ; താപനില 46 ഡിഗ്രി സെല്‍ഷ്യസ്: രാത്രിയില്‍ മഞ്ഞിന് സാധ്യത

ജനീവ: ഫലസ്തീന് വെസ്റ്റ് ബാങ്കിലെ ഭക്ഷ്യ വിതരണം പകുതിയായി വെട്ടിക്കുറച്ച് ഐക്യരാഷ്ട്ര സംഘടനയുടെ ലോക ഭക്ഷ്യ പദ്ധതി (വേള്‍ഡ് ഫുഡ് പ്രോഗ്രാം ഡബ്ല്യുഎഫ്പി). സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്നാണ് ഭക്ഷ്യവിതരണം നിലച്ചത്. നിലവില്‍ 4 ലക്ഷം പേര്‍ക്ക് നല്‍കിവരുന്ന സഹായമാണ് ഇനി മുതല്‍ 2 ലക്ഷം പേര്‍ക്ക് മാത്രമായി ചുരുക്കുന്നത്. സെപ്റ്റംബര്‍ മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വന്നതായി ഡബ്ല്യുഎഫ്പി വ്യക്തമാക്കി.
വെസ്റ്റ് ബാങ്കില്‍ മാത്രം 9 ലക്ഷത്തിലധികം പേര്‍ക്ക് കൃത്യമായ ഭക്ഷ്യ ലഭ്യത ഉറപ്പാക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. ഇസ്രായേല്‍ സേനയുടെയും അനധികൃത കുടിയേറ്റക്കാരുടെയും അക്രമങ്ങളും വെസ്റ്റ് ബാങ്കിലെ ഉപരോധങ്ങളും ഫലസ്തീനികളുടെ ഉപജീവനമാര്‍ഗങ്ങളെ പൂര്‍ണ്ണമായും തകര്‍ത്തെറിഞ്ഞതായി ഡബ്ല്യു.എഫ്.പി വ്യക്തമാക്കുന്നു. ഗ്രാമീണ മേഖലകളില്‍ കര്‍ഷകര്‍ക്ക് കൃഷിയിടങ്ങളും കന്നുകാലികളും നഷ്ടപ്പെട്ടു. സ്വന്തം ഭൂമിയില്‍ കൃഷി ചെയ്ത് സ്വയംപര്യാപ്തരായി ജീവിച്ചിരുന്ന കുടുംബങ്ങള്‍ പോലും ഇന്ന് ആവശ്യത്തിന് ഭക്ഷണം വാങ്ങാന്‍ കഴിയാത്ത ദയനീയ അവസ്ഥയിലാണ്.
വെസ്റ്റ് ബാങ്കിലെ സഹായം വെട്ടിക്കുറച്ചതിന് പുറമെ, ഗാസയിലെ ഡബ്ല്യു.എഫ്.പിയുടെ പ്രവര്‍ത്തനങ്ങളെയും ഫണ്ടില്ലായ്മ സാരമായി ബാധിച്ചിട്ടുണ്ട്. ഗാസയില്‍ 15 ലക്ഷത്തോളം ആളുകള്‍ക്കാണ് ഡബ്ല്യു.എഫ്.പി സഹായം എത്തിക്കുന്നത്. എന്നാല്‍ ഫണ്ടിന്റെ കുറവ് കാരണം കഴിഞ്ഞ ജൂലൈയില്‍ 3,75,000 ആളുകള്‍ക്കുള്ള ധനസഹായം 40 ശതമാനത്തോളം വെട്ടിക്കുറച്ചു. ഗാസയിലും വെസ്റ്റ് ബാങ്കിലുമായി അരക്ഷിതാവസ്ഥ നേരിടുന്ന ഏകദേശം രണ്ട് ദശലക്ഷം ആളുകളെ സഹായിക്കുന്നതിനായി അടുത്ത ആറു മാസത്തേക്ക് 38.6 കോടി ഡോളറിന്റെ അടിയന്തര സഹായമാണ് ഡബ്ല്യു.എഫ്.പി ആവശ്യപ്പെടുന്നത്. ഏറ്റവും അര്‍ഹരായവരെ മാത്രം മുന്‍ഗണനാക്രമത്തില്‍ പരിഗണിച്ചുകൊണ്ടാണ് സഹായം നല്‍കുന്നതെന്നും, ഫലസ്തീന് ജനതയ്ക്കായി അന്താരാഷ്ട്ര സമൂഹം രംഗത്തിറങ്ങണമെന്നും ഡബ്ല്യു.എഫ്.പി അഭ്യര്‍ഥിച്ചു.