
റമസാന്‍ 27ാം രാവില്‍ ശൈഖ് സായിദ്പള്ളിയിലെത്തിയത് ഒരു ലക്ഷത്തിലധികം വിശ്വാസികള്‍
മസ്കത്ത് : ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്ബ് മലബാര്‍ വിഭാഗം സ്ത്രീകള്‍ക്കു വേണ്ടി സംഘടിപ്പിച്ച സെമിനാര്‍ ‘പെണ്മ’ ശ്രദ്ധേയമായി. ഒമാനിലെ വിവിധ മേഖലകളില്‍ പ്രഗത്ഭരായ വനിതകള്‍ നയിച്ച പരിപാടിയില്‍ സെല്‍ഫ് ലവ്, സെല്‍ഫ് കോണ്‍ഫിഡന്‍സ്, മീ ടൈം തുടങ്ങിയ വിഷയങ്ങളിലൂന്നി ചര്‍ച്ചകള്‍ നടന്നു. ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്ബ് വനിത കോര്‍ഡിനേറ്ററും മലബാര്വിങ് ഓബ്സര്വറുമായ മറിയം ചെറിയാന് ഉദ്ഘാടനം ചെയ്തു.
വനിതാ കോര്‍ഡിനേറ്റര്‍ ജസ്ല മുഹമ്മദ് സ്വാഗതം പറഞ്ഞു. അമ്മു വള്ളിക്കാട് (എഴുത്തുകാരി),ഡോ.ഷിഫാന ആറ്റൂര്‍,ഷെറീന റഫീഖ്(ഫോട്ടോഗ്രാഫര്‍), ഡോ.ബിന്ദ്യാ ബാലന്,മര്‍വ ഷിറിന് മുഷ്തക്ക്(സംരംഭക) തുടങ്ങിയവര്‍ ജീവിതാനുഭവങ്ങള്‍ പങ്കുവച്ചു. മലബാര്‍ വിങ് കണ്‍വീനര്‍ ഇബ്രാഹിം ഒറ്റപ്പാലം,കോകണ്‍വീനര്‍ സിദ്ദീക് ഹസന്,തജുദ്ദീന്,നിധീഷ് മാണി, അനീഷ് കടവില്‍ നേതൃത്വം നല്കി. അഞ്ചല്‍ റഹീം അവതാരകനായിരുന്നു. ജാസ്മിന് നിഷാദ് നന്ദി പറഞ്ഞു.