റിയാദ് വിമാനത്താവളത്തിന് നേരെ ആക്രമണം: പാകിസ്ഥാനി കൊല്ലപ്പെട്ടു, 11 പേര്‍ക്ക് പരിക്ക്; ദമാമിലും ആക്രമണം

അബുദാബി: ഒക്ടോബറിലേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ച് യുഎഇ. ആഗോള വിപണിയിലെ ക്രൂഡ് ഓയില്‍ വിലയിലുണ്ടായ വ്യതിയാനങ്ങള്‍ കണക്കിലെടുത്താണ് ഒക്ടോബര്‍ 1 മുതല്‍ നിലവില്‍ വരുന്ന രീതിയില്‍ പുതിയ നിരക്കുകള്‍ നിശ്ചയിച്ചിരിക്കുന്നത്. സെപ്റ്റംബറിലുണ്ടായിരുന്നതിനേക്കാള് പെട്രോളിനും ഡീസലിനും വില വര്‍ധിച്ചു.
പുതിയ ഇന്ധന നിരക്കുകള്‍ താഴെ പറയുന്നതാണ് (ലിറ്ററിന് ദിര്‍ഹത്തില്‍):
സൂപ്പര്‍ 98 പെട്രോള്‍: ലിറ്ററിന് 4.40 ദിര്‍ഹം (സെപ്റ്റംബറിലെ നിരക്ക്: 3.8 ദിര്‍ഹം)
സ്പെഷ്യല്‍ 95 പെട്രോള്‍: ലിറ്ററിന് 4.28 ദിര്‍ഹം (നിലവിലെ നിരക്ക്: 3.69 ദിര്‍ഹം)
ഇ-പ്ലസ് 91 പെട്രോള്‍: ലിറ്ററിന് 4.21 ദിര്‍ഹം (മുമ്പത്തെ നിരക്ക്: 3.61 ദിര്‍ഹം)
ഡീസല്‍: ലിറ്ററിന് 4.80 ദിര്‍ഹം (സെപ്റ്റംബറിലെ നിരക്ക്: 4.3 ദിര്‍ഹം)
2015 ഓഗസ്റ്റ് മുതല്‍ ആഗോള ഇന്ധനവിലയ്ക്ക് അനുസൃതമായി പ്രതിമാസം നിരക്കുകള്‍ പുതുക്കി നിശ്ചയിക്കുന്ന രീതിയാണ് യുഎഇ പിന്തുടരുന്നത്. അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയില്‍ വിലയിലുണ്ടാകുന്ന മാറ്റങ്ങളും വിതരണ ശൃംഖലയിലെ ചെലവുകളും അടിസ്ഥാനമാക്കിയാണ് ഓരോ മാസത്തെയും ആദ്യ ദിനം മുതല്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ വില നിശ്ചയിക്കുന്നത്.
ഫെബ്രുവരി 28-ന് മധ്യപൂര്‍വേഷ്യന്‍ യുദ്ധം ആരംഭിച്ചതുമുതല്‍ യുഎഇയിലെ ചില്ലറ വില്‍പ്പന ഇന്ധനവില വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ജൂലൈയില്‍ വില കുറയുന്നതിന് മുന്‍പ് 60 ശതമാനത്തിലധികം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. തുടര്‍ന്ന് ഓഗസ്റ്റിലും സെപ്റ്റംബറിലും വില വീണ്ടും ഉയരുകയായിരുന്നു.