റിയാദ് വിമാനത്താവളത്തിന് നേരെ ആക്രമണം: പാകിസ്ഥാനി കൊല്ലപ്പെട്ടു, 11 പേര്‍ക്ക് പരിക്ക്; ദമാമിലും ആക്രമണം

അബുദാബി: ദുബൈ നിന്ന് ടെല്‍ അവീവിലേക്ക് പോവുകയായിരുന്ന ഫ്ളൈ ദുബൈ വിമാനത്തില്‍ നടന്ന അക്രമ സംഭവത്തിന് പിന്നില്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്ത ഭീകരാക്രമണ ശ്രമമാണെന്ന് യുഎഇ ഫെഡറല്‍ അറ്റോര്‍ണി ജനറല്‍ ഡോ. ഹമദ് സൈഫ് അല്‍ ഷംസി അറിയിച്ചു.
പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടുകള്‍ പ്രകാരം, വിമാനത്തിലെ ഒമാന്‍ സ്വദേശിയായ സഹപൈലറ്റ് വിമാനത്തിന്റെ നിയന്ത്രണം പിടിച്ചെടുക്കാനും തകര്‍ക്കാനും ശ്രമിക്കുകയായിരുന്നു. വിമാനത്തിന്റെ ക്യാപ്റ്റനെ കോക്പിറ്റില്‍ വെച്ച് കോക്പിറ്റ് ആക്സ് ഉപയോഗിച്ച് ആക്രമിക്കുകയും ഗുരുതരമായി പരിക്കേല്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്ന് വിമാനം തകര്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ ക്യാപ്റ്റന്റെയും മറ്റ് ക്രൂ അംഗങ്ങളുടെയും സമയോചിതമായ ഇടപെടലും വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരുടെ ധീരമായ പ്രതിരോധവും മൂലമാണ് വന്‍ ദുരന്തം ഒഴിവായത്.
തുടര്‍ന്ന് സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തില്‍ വിമാനം അടിയന്തരമായി ഇറക്കുകയായിരുന്നു. പരിക്കേറ്റ ക്യാപ്റ്റന്‍ നിലവില്‍ ചികിത്സയിലാണ്. പ്രതിയായ സഹപൈലറ്റിനെ യുഎഇ സുരക്ഷാ സേനയുടെ കസ്റ്റഡിയില്‍ വിട്ടുനല്‍കിയിട്ടുണ്ട്. സംഭവത്തില്‍ സമഗ്രമായ നിയമനടപടികളും അന്വേഷണവും തുടരുകയാണെന്നും, കുറ്റക്കാര്‍ക്കെതിരെ യുഎഇ നിയമപ്രകാരം കര്‍ശന നടപടി സ്വീകരിക്കുമെന്നും അറ്റോര്‍ണി ജനറല്‍ വ്യക്തമാക്കി.