
യുഎഇയില്‍ സമൂഹ മാധ്യമ ഉപയോഗം: കര്‍ശന നിര്‍ദേശവുമായി മീഡിയ ഓഫീസ്
റിയാദ് : സാമുദായിക ധ്രുവീകരണത്തിലൂടെ രാഷ്ട്രീയ ലാഭം കൊയ്യുന്ന നിലപാടാണ് സി.പി.എമ്മിന്റേതെന്ന് എന്‍.കെ പ്രേമചന്ദ്രന് എം.പി പറഞ്ഞു. മുനമ്പം ഭൂമി പ്രശ്നത്തിന് എളുപ്പം പരിഹാരം കാണുന്നതിന് പകരം മന:പൂര്‍വ്വം നീട്ടിക്കൊണ്ട് പോകുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. സമുദായങ്ങളെ തമ്മിലടിപ്പിച്ച് നേട്ടം കൊയ്യാനുള്ള ഈ നീക്കം കേരളത്തിന്റെ സമാധാനപൂര്‍വ്വമായ സാമൂഹികാന്തരീക്ഷം തകര്‍ക്കുമെന്നും റിയാദില്‍ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.
ആസന്നമായ ഉപതെരഞ്ഞെടുപ്പുകളില്‍ സി.പി.എമ്മിന്റെ നിലപാടിനെ ചോദ്യം ചെയ്ത അദ്ദേഹം എല്ലാ വിഷയങ്ങളിലും കുറുക്കന്റെ കണ്ണാണ് സി.പി.എമ്മിനുള്ളതെന്ന് ആരോപിച്ചു. എന്തിലും ഏതിലും വര്‍ഗ്ഗീയത കുത്തി വെച്ച് കേരളത്തിന്റെ സാമുദായിക സൗഹാര്‍ദ്ധം തകര്‍ക്കാനുള്ള നീക്കങ്ങള്‍ ഒരു ഭാഗത്ത് നടക്കുമ്പോള്‍ അതിന് എരിവും പുളിയും പകരുന്ന സമീപനമാണ് ഇവര്‍ കൈകൊണ്ട് വരുന്നത്. കുറെക്കാലം ന്യൂനപക്ഷ വിഭാഗത്തെ പ്രീണിപ്പിച്ചു. ഇപ്പോള്‍ നേരെ തിരിച്ച് ഭൂരിപക്ഷ വിഭാഗങ്ങളെ പ്രീണിപ്പിക്കാനും ഹിന്ദു-മുസ്ലിം, കൃസ്ത്യന്‍-മുസ്ലിം വര്‍ഗീയ വിഭജനത്തിനും ശ്രമിക്കുന്നു. ഇതെല്ലം കേരളത്തിലെ ജനങ്ങള്‍ക്ക് കൃത്യമായി ബോധ്യപ്പെട്ടതിന്റെ തെളിവാണ് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ യു.ഡി.എഫ് വിജയമെന്നും ഇത് പോലെ ജനം വെറുത്തൊരു സര്‍ക്കാര്‍ കേരളത്തില്‍ ഇതിന് മുമ്പ് ഉണ്ടായിട്ടില്ലെന്നും പ്രേമചന്ദ്രന് എം.പി പറഞ്ഞു.
കേരളത്തില്‍ ബി.ജെ.പിക്ക് വളരാനുള്ള പശ്ചാത്തല സൗകര്യം ഒരുക്കുന്ന പണിയിലാണ് സി.പി.എം. തൃശൂര്‍ ആവര്‍ത്തിക്കാനുള്ള ശ്രമമാണ് പാലക്കാട്ട് നടക്കുന്നത്. അവിടെ പാര്‍ട്ടി ചിഹ്നം കൊടുത്ത് സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കാത്തത് സഖാക്കള്‍ക്ക് മാറി വോട്ട് ചെയ്യാനുള്ള സാഹചര്യം ഒരുക്കുന്നതിന്റെ ഭാഗമാണ്. എന്നാല്‍ പാലക്കാട്ടെ ജനങ്ങള്‍ ഇത് മനസിലാക്കി കഴിഞ്ഞെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പതിനായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കുകയും ചെയ്യും. നിലവിലെ മന്ത്രിസഭയിലെ മന്ത്രിമാരുടെ വകുപ്പുകള്‍ നോക്കിയാല്‍ പി.വി. അന്‍വര്‍ പറഞ്ഞിടത്തേക്കാണ് കാര്യങ്ങള്‍ പോകുന്നത്. കൊടകര കുഴല്‍പ്പണ കേസില്‍ സുരേന്ദ്രെന്റ ആത്മവിശ്വാസത്തില്‍ കേസിന്റെ ഗതി ബോധ്യപ്പെടുന്നുണ്ട്. ദുര്‍ബലമായ കുറ്റപത്രം കോടതിയില്‍ നല് കിയ പോലീസ് സുരേന്ദ്രനെ പരിരക്ഷിക്കാനുള്ള പിണറായി വിജയന്റെ അജണ്ടയാണ് നടപ്പാക്കിയത്. കരുവന്നൂര്‍ കേസിലും മുഖ്യമന്ത്രിയുടെ കുടുംബം ഉള്‍പ്പെട്ട കേസിലുമുള്ള പരസ്പര ധാരണയുടെ ഫലമാണിത്.
റിയാദിലെ കരുനാഗപ്പള്ളി നിവാസികളുടെ കൂട്ടായ്മയായ മൈത്രി കരുനാഗപ്പള്ളിയുടെ 19-ാം വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാനെത്തിയതാണ് എന്‍.കെ.പ്രേമചന്ദ്രന് എം.പി. ഗാന്ധിഭവന് ചെയര്മാന് ഡോ. പുനലൂര്‍ സോമരാജന്, റഹ്മാന് മുനമ്പത്ത്, ഷംനാദ് കരുനാഗപ്പള്ളി, സാദിഖ് കരുനാഗപ്പള്ളി, നിസാര്‍ പള്ളിക്കശ്ശേരില് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു
ഡോ.മന്മോഹന് സിങ് : ഇന്ത്യയുടെ സാമ്പത്തിക അടിത്തറ ശക്തമാക്കിയ കരുത്തനായ ഭരണാധികാരി : അഹമ്മദ് റയീസ്