
കൂട്ടായ്മയാണ് രാഷ്ട്ര വികസനത്തിന്റെ കരുത്ത്: ശൈഖ് മുഹമ്മദ്
യുഎഇയെയും ഒമാനെയും ബന്ധിപ്പിക്കുന്ന റെയില്‍ റൂട്ടായ ഹഫീത്ത് റെയില്‍ യാഥാര്‍ത്ഥ്യത്തിലേക്ക്. പദ്ധതി വേഗത്തിലാവാന്‍ തന്ത്രപരമായ രണ്ട് കരാറുകളില്‍ ഒപ്പുവെച്ചു. ഒമാനില്‍ റെയില്‍വേ സൗകര്യങ്ങള്‍ രൂപകല്പന ചെയ്യുന്നതിനും നിര്‍മിക്കുന്നതിനുമായി ലാര്സണ് ആന്‍ഡ് ടൂബ്രോ (എല്‍ ആന്‍ഡ് ടി), പവര്‍ചൈന എന്നീ കമ്പനികളുമായാണ് നിര്‍മാണ കരാറിലെത്തിയത്. ഭാരമേറിയ ചരക്കുകള്‍ കൊണ്ടുപോകാന്‍ കഴിയുന്ന വാഗണുകള്‍ക്കായി ചൈന റെയില്‍വേ കണ്‍സ്ട്രക്ഷന്‍ കോര്പ്പറേഷന് ലിമിറ്റഡുമായി ഒപ്പിട്ടതാണ് മറ്റൊരു കരാര്‍. ഒമാനില്‍ നിന്ന് യുഎഇയിലേക്ക് അസംസ്കൃത വസ്തുക്കള്‍ കൊണ്ടുപോകുന്നതിനും കയറ്റുമതി ചെയ്യുന്നതിനുമായി ഹഫീത് റെയില്‍ എംസ്റ്റീലുമായി ഒപ്പുവെച്ച ദീര്‍ഘകാല വാണിജ്യ കരാര്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഹഫീത് റെയില്‍ റൂട്ടില്‍ ഭാരമേറിയ ചരക്കുകള്‍ കൊണ്ടുപോകാന്‍ ശേഷിയുള്ള വാഗണുകള്‍ എത്തിക്കുന്നതിന് പ്രോഗ്രസ് റെയിലുമായി കഴിഞ്ഞ ഒക്ടോബറില്‍ കരാര്‍ ഒപ്പിട്ടിരുന്നു. പ്രദേശത്തിന്റെ ഭൂമിശാസ്ത്രത്തിനും കാലാവസ്ഥക്കും ഇണങ്ങുന്ന തരത്തിലും സുരക്ഷ, സുസ്ഥിരത, പരിസ്ഥിതി സംരക്ഷണം എന്നിവയുടെ ഉയര്‍ന്ന അന്തര്‍ദേശീയ മാനദണ്ഡങ്ങള്‍ പാലിക്കുന്ന തരത്തിലാണ് ലോക്കോമോട്ടീവുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. സംയുക്ത നെറ്റ്വര്‍ക്ക് പ്രോജക്റ്റ് വികസിപ്പിക്കുന്നതിന് പിന്തുണ നല്‍കുന്നതിനായി മാനേജ്മെന്റ്, എന്‍ജിനീയറിങ് കണ്‍സള്‍ട്ടന്‍സി സേവനങ്ങള്‍ക്കായി പ്രമുഖ ഫ്രഞ്ച് എന്‍ജിനീയറിങ്, കണ്‍സള്‍ട്ടിങ് കമ്പനിയായ സിസ്ട്രയുമായും ധാരണയിലെത്തിയിട്ടുണ്ട്.
ഈ സഹകരണം ഒമാന്‍ വിഷന്‍ 2040-മായും യുഎഇയുടെ നാഷണല്‍ സ്ട്രാറ്റജി ഫോര്‍ ഇന്‍ഡസ്ട്രി ആന്‍ഡ് അഡ്വാന്‍സ്ഡ് ടെക്നോളജി എന്നിവയുമായി യോജിക്കുന്നതാണ്. അസംസ്കൃത വസ്തുക്കള്‍ സുരക്ഷിതവും ഉയര്‍ന്ന കാര്യക്ഷമതയുള്ളതുമായ വിതരണ ശൃംഖലകളെ ശക്തിപ്പെടുത്തുന്നു. കരാര്‍ പ്രകാരം, ഹഫീത് റെയില്‍ ഒമാനില്‍ നിന്ന് യുഎഇയിലേക്ക് ചുണ്ണാമ്പുകല്ലും റെഡ് ഷെയ്ലും കൊണ്ടുപോകും. 15 വര്‍ഷത്തേക്ക് വാര്‍ഷിക ചരക്ക് 4.2 ദശലക്ഷം ടണ്‍ ആയിരിക്കും. ഭാവിയിലെ ആവശ്യകത അനുസരിച്ച് ഇത് വിപുലീകരിക്കാവുന്നതാണ്.
ലോകോത്തര ലോജിസ്റ്റിക്സ് ശൃംഖല വികസിപ്പിക്കുന്നതിന്റെ ഭാഗമായി, അല്‍ ബുറൈമിയിലും സൊഹാറിലും അത്യാധുനിക റെയില്‍വേ ലോജിസ്റ്റിക്സ് സൗകര്യങ്ങള്‍ നിര്‍മ്മിക്കുന്നതിനാണ് ഹഫീത് റെയില്‍ ലാര്സണ് & ടൂബ്രോ (എല്‍ & ടി), പവര്‍ ചൈന എന്നിവയുമായി രൂപകല്‍പ്പനയും നിര്‍മ്മാണ കരാറും ഒപ്പുവച്ചത്. കൂടാതെ, സോഹാറില്‍ ലോക്കോമോട്ടീവ്, വാഗണ്‍ അറ്റകുറ്റപ്പണികള്‍ക്കുള്ള സംവിധാനവും ഏര്‍പ്പെടുത്തും.