
യുഎഇയില്‍ സമൂഹ മാധ്യമ ഉപയോഗം: കര്‍ശന നിര്‍ദേശവുമായി മീഡിയ ഓഫീസ്
ദുബൈ : കനത്ത ചൂടിലും യുഎഇയില്‍ ചിലയിടങ്ങളില്‍ മഴ പെയ്തു. പൊതുവെ താപനില 40 ഡിഗ്രി സെല്‍ഷ്യസിനു മുകളിലാണെങ്കിലും ഷാര്‍ജയിലും അബുദാബിയിലും ഞായറാഴ്ച വൈകുന്നേരം കനത്ത മഴയും ആലിപ്പഴ വര്‍ഷവും അനുഭവപ്പെട്ടു. നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി അറിയിപ്പ് പ്രകാരം പൊതുവെ തെളിഞ്ഞ കാലാവസ്ഥയും ഇടയ്ക്കിടെ ഭാഗികമായി മേഘാവൃതമായ ആകാശവും ചില പ്രദേശങ്ങളില്‍ മഴയ്ക്കുള്ള സാധ്യതയും പ്രവചിച്ചിരുന്നു. അബുദാബിയില്‍ അല്‍ഐനിലെ അല്‍ ഷിവായ്ബിലും ഷാര്‍ജയിലെ ഈസ്റ്റ് അല്‍ മദാമിലും കനത്ത മഴയുമുണ്ടായതായി കാലാവസ്ഥാ വകുപ്പ് സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ അറിയിച്ചു.