
റമസാനില്‍ യുഎഇ അനാഥരുടെ കണ്ണീരൊപ്പുന്നു
റിയാദ് : റിയാദിലെത്തുന്ന കോഴിക്കോട് ജില്ലാ മുസ്്ലിംലീഗ് പ്രസിഡന്റ് എംഎ റസാഖ് മാസ്റ്റര്‍,ജനറല്‍ സെക്രട്ടറി ടി.ടി ഇസ്മായില്‍,ട്രഷറര്‍ സൂപ്പി നരിക്കാട്ടേരി എന്നിവര്‍ക്ക് സ്വീകരണം നല്കാന് റിയാദ് കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി തീരുമാനിച്ചു. ബാഫഖി തങ്ങള്‍ കമ്മ്യൂണിറ്റി ഡെവലപ്മെന്റ് സെന്ററിന്റെ പ്രചാരണാര്‍ത്ഥമാണ് നേതാക്കള്‍ റിയാദിലെത്തുന്നത്. സഊദിയുടെ വിവിധ ഭാഗങ്ങളില്‍ നേതാക്കള്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. റിയാദില്‍ 18ന് വെള്ളിയാഴ്ചയാണ് സ്വീകരണവും പൊതുസമ്മേളനവും നടക്കുക. മണ്ഡലം തലത്തില്‍ സമ്മേളന വിജയത്തിന് വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്. ഇതോടനുബന്ധിച്ച് കെഎംസിസി ഓഫീസില്‍ നടന്ന ജില്ലാ പ്രവര്‍ത്തക സമിതി യോഗത്തില്‍ പ്രസിഡന്റ് സുഹൈല്‍ അമ്പലക്കണ്ടി അധ്യക്ഷനായി. സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് നജീബ് നെല്ലാംകണ്ടി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ശമീര്‍ പറമ്പത്ത്,സുരക്ഷാ പദ്ധതി ചെയര്മാന് അബ്ദുറഹ്മാന് ഫറോക്ക്, ഹനീഫ മൂര്‍ക്കനാട്,ലത്തീഫ് മടവൂര്‍,ബഷീര്‍ താമരശ്ശേരി, മുഹമ്മദ് പേരാമ്പ്ര,അബ്ദുല്‍ഗഫൂര്‍ എസ്റ്റേറ്റ്മുക്ക്, എം.എന്‍. അബൂബക്കര്‍,ശബീല് പുവ്വാട്ട്പറമ്പ്,സയ്യിദ് ജിഫ്രി തങ്ങള്‍, റഫീഖ് നൂറാംതോട്,സൈനുല്‍ ആബിദീന്‍ പ്രസംഗിച്ചു. സെന്‍ട്രല്‍ കമ്മിറ്റി സുരക്ഷാപദ്ധതിയില്‍ കൂടുതല്‍ ആളുകളെ ചേര്‍ത്ത് വന്‍ വിജയമാക്കിയ മണ്ഡലം കമ്മിറ്റികളെ യോഗം അഭിനന്ദിച്ചു. ജില്ലാ ഭാരവാഹികളായ ഫൈസല്‍ പൂനൂര്,കാദര്‍ കാരന്തൂര്‍,ഫൈസല്‍ ബുറൂജ്,നാസര്‍ കൊടിയത്തൂര്‍ പങ്കെടുത്തു. ജനറല്‍ സെക്രട്ടറി ജാഫര്‍സാദിഖ് പുത്തൂര്‍മഠം സ്വാഗതവും ട്രഷറര്‍ റാഷിദ് ദയ നന്ദിയും പറഞ്ഞു.