
റമസാനില്‍ യുഎഇ അനാഥരുടെ കണ്ണീരൊപ്പുന്നു
ഷാര്‍ജ : അല്‍ താവൂന്‍ തീരത്ത് ഓണാരവം. കാല് ലക്ഷത്തോളം പേര്‍ക്ക് സദ്യ വിളമ്പി ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് ഓണാഘോഷം. ജനപങ്കാളിത്തത്തില്‍ റെക്കോര്‍ഡിട്ടും സംഘാടക മികവില്‍ പ്രശംസ നേടിയും ഐഎഎസ് ഓണം @45 വേറിട്ടതായി. ഒരു പകല്‍ മുഴുവന്‍ ആഘോഷാരവത്തില്‍ അലിഞ്ഞു ചേര്‍ന്നു ഷാര്‍ജ എക്സ്പോ സെന്റര്‍. കേരളത്തില്‍ നിന്നും വിത്യസ്ഥ പാര്‍ട്ടി നേതാക്കളും വിവിധ തുറകളിലുള്ള പ്രമുഖരും പ്രവാസി മലയാളികളുടെ ഏറ്റവും വലിയ ആഘോഷത്തില്‍ പങ്കുചേരാനെത്തി. നാടിന്റെ ഉല്‍സവങ്ങളെ മനുഷ്യ സ്നേഹത്തിന്റെ മഹോത്സവമാക്കുന്ന പ്രവാസി മലയാളികള്‍ മഹാ മാതൃകകളാണ് സൃഷ്ടിക്കുന്നത് എന്ന് നേതാക്കള്‍ എടുത്തു പറഞ്ഞു. ദുബൈ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ സതീഷ് കുമാര്‍ ശിവന് ആഘോഷം ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ അസോസിയേഷന് ഷാര്‍ജ പ്രസിഡന്റ് നിസാര്‍ തളങ്കര അധ്യക്ഷത വഹിച്ചു. പ്രവാസത്തിന്റെ അര നൂറ്റാണ്ട് പിന്നിട്ട പത്മശ്രീ എംഎ യൂസുഫലിയെ ഇന്ത്യന്‍ അസോസിയേഷന് ഷാര്‍ജ ആദരിച്ചു. എംഎ യൂസഫലിക്കുള്ള ഉപഹാരം ഷാര്‍ജ ഗവണ്മെന്റ് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ശൈഖ് മാജിദ് ബിന്‍ അബ്ദുല്ല അല്‍ ഖാസിമി സമ്മാനിച്ചു. മന്ത്രിമാരായ എംബി രാജേഷ്, പി പ്രസാദ്, വികെ ശ്രീകണ്ഠന് എംപി, എകെഎം അഷ്റഫ് എംഎല്‍എ, നജീബ് കാന്തപുരം എംഎല്‍എ, അഹമ്മദ് ദേവര്‍കോവില്‍ എംഎല്‍എ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. ജന. സെക്രട്ടറി ശ്രീ പ്രകാശ് സ്വാഗതവും ട്രഷറര്‍ ഷാജി ജോണ്‍ നന്ദിയും പറഞ്ഞു.
രാവിലെ നടന്ന ഘോഷ യാത്ര വിശിഷ്ടാതിഥികളും, ഇന്ത്യന്‍ അസോസിയേഷന് ഷാര്‍ജ ഭാരവാഹികളും നയിച്ചു. ചെണ്ട മേളം,പഞ്ചാരി മേളം,ശിങ്കാരി മേളം,കഥകളി, പുലിക്കളി,തെയ്യം,കളരിപ്പയിറ്റ്, തുടങ്ങിയ പാരമ്പര്യ കലക ള്‍ ഘോഷയാത്രയെ ആകര്‍ഷണീയവും കേരളീയ പൈതൃകമുണര്ത്തുന്നതുമാക്കി. അല്‍ ഇബ്തിസാമ സ്പെഷ്യല്‍ നീഡ് സ്കൂളിലെ ഭിന്നശേഷി വിദ്യാര്‍ത്ഥികളുടെ വൈവിധ്യമാര്‍ന്ന പരിപാടികളോയാണ് കലാ സാംസ്കാരിക പരിപാടികളുടെ കര്ട്ടണ് ഉയര്‍ന്നത്. ചെമ്മീന്‍ ബാന്‍ഡ് സംഘത്തിന്റെ സംഗീത പരിപാടികള്‍ ആവേശത്തിരമാല സൃഷ്ടിച്ചു. ഏതാണ്ട് കാല് ലക്ഷത്തോളം പേര്‍ക്ക് ഓണ സദ്യ വിളമ്പി. വിവിധ റെസ്റ്റോറന്റുകള്‍ക്ക് പ്രത്യേകം വിശാലമായ സൗകര്യമൊരുക്കിയാണ് ഇലയിട്ടത്. ഒരു പന്തിയില്‍ 4,000 പേര്‍ക്ക് വരെ ഇരുന്നു സദ്യ ഉണ്ണാനായി. ആഘോഷ നഗരിയില്‍ പൂക്കളമുള്പ്പെടെ വിവിധ ഇനങ്ങളില്‍ മത്സരവും നടന്നു.