
കൂട്ടായ്മയാണ് രാഷ്ട്ര വികസനത്തിന്റെ കരുത്ത്: ശൈഖ് മുഹമ്മദ്
പശ്ചിമേഷ്യയില്‍ സമാധാനം പുനസ്ഥാപിക്കണമെന്ന് ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്
അബുദാബി: പശ്ചിമേഷ്യയിലെ സംഘര്‍ഷം തടയുന്നതിന് കൂട്ടായ നടപടികള്‍ ആവശ്യമാണെന്നും ഇതിന് ഐക്യരാഷ്ട്രസഭയും സുരക്ഷാ കൗണ്‍സിലും അടിയന്തിരമായി ഇടപെടണമെന്നും യുഎഇ ആവശ്യപ്പെട്ടു. സമാധാനം സ്ഥാപിക്കാന്‍ രാഷ്ട്രീയവും നയതന്ത്രപരവുമായ പരിഹാരങ്ങളല്ലാതെ മറ്റു ബദലുകളില്ലെന്നും യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന് അഭിപ്രായപ്പെട്ടു.
ഐക്യരാഷ്ട്ര സഭയും സുരക്ഷാ കൗണ്‍സിലും അവരുടെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുകയും വെടിനിര്‍ത്തല്‍ നടപ്പിലാക്കുന്നതിനും അന്താരാഷ്ട്ര സമാധാനവും സുരക്ഷയും ശക്തിപ്പെടുത്തുന്നതിനും ആവശ്യമായതുമായ നടപടികള്‍ സ്വീകരിക്കുകയും വേണം. മേഖലയില്‍ നടന്നുകൊണ്ടിരിക്കുന്ന സൈനിക സംഘര്‍ഷം വ്യാപിക്കുന്നത് തടയുന്നതിനും പ്രാദേശിക,അന്താരാഷ്ട്ര തലങ്ങളില്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കുന്നതിനും ഏകോപിതമായ നടപടികളാണ് ആവശ്യമെന്നും യുഎഇ വ്യക്തമാക്കി.
ഇറാനെ ലക്ഷ്യമിട്ടുള്ള ഇസ്രാഈല്‍ സൈനികാക്രമണത്തെ ആദ്യ മണിക്കൂറുകള്‍ മുതല്‍ തന്നെ അപലപിച്ച യുഎഇ ഇരു കക്ഷികളെയും സംഘര്‍ഷം ലഘൂകരിക്കുന്നതിലേക്ക് നയിക്കാനും ശത്രുത അവസാനിപ്പിക്കാനും സ്ഥിതി ഗുരുതരവും ദൂരവ്യാപകവുമായ പ്രത്യാഘാതങ്ങളിലേക്ക് നീങ്ങുന്നത് തടയാനും അടിയന്തിര നയതന്ത്ര സമീപനം ആവശ്യമാണെന്നും ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന് പറഞ്ഞു.
ഇരു രാജ്യങ്ങളുടെയും അതിര്‍ത്തികള്‍ക്കപ്പുറത്തേക്ക് വ്യാപിക്കുന്ന അശ്രദ്ധവും തെറ്റായ കണക്കുകൂട്ടലുകളും മൂലമുണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് ശൈഖ് അബ്ദുല്ല മുന്നറിയിപ്പ് നല്കി. വ്യക്തമായ ഒരു ലക്ഷ്യത്തിലേക്കുള്ള ദ്രുത നടപടിയുടെ അടിയന്തര ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു: സാഹചര്യം നിയന്ത്രണാതീതമാകുന്നതിനുമുമ്പ് ഐക്യരാഷ്ടസഭ ഇടപെട്ട് എത്രയും വേഗം സംഘര്‍ഷം അവസാനിപ്പിക്കണമെന്നും യുഎഇ ആവശ്യപ്പെട്ടു.