
യുഎഇയില്‍ സമൂഹ മാധ്യമ ഉപയോഗം: കര്‍ശന നിര്‍ദേശവുമായി മീഡിയ ഓഫീസ്
ഷാര്‍ജ : 8 മണിക്കൂറില്‍ 22 മലയാള പുസ്തകങ്ങളുടെ പ്രകാശനം. അന്താരാഷ്ട്ര പുസ്തക മേളയിലെ ഇന്ത്യ പവലിയിനിലാണ് റൈറ്റേഴ്സ് ഫോറം സജ്ജീകരിച്ചിരിക്കുന്നത്. ഇവിടെ ഇന്നലെ പ്രകാശനം നിര്‍വ്വഹിച്ചത് 22 മലയാള പുസ്തകങ്ങള്‍. തുടക്ക ദിവസം ഉച്ചക്ക് രണ്ട് മുണി മുതലാണ് പൊതു ജനങ്ങള്‍ക്ക് പ്രവേശനം അനുവദിച്ചത്. 2 മണിക്ക് തന്നെ ഇന്ത്യ പവലിയനിലെ പുസ്തക പ്രകാശന വേദിയായ റൈറ്റേഴ്സ് ഫോറവും സജീവമായി. ഐപിഎച്ച് പ്രസിദ്ധീകരിച്ച മുഹമ്മദ് നബി എന്ന വിവര്‍ത്തന പുസ്തകമാണ് ഈ വര്‍ഷം പുസ്തക മേളയില്‍ പ്രകാശനം ചെയ്ത ആദ്യ മലയാള പുസ്തകം. ഇന്നലെ 8 മണിക്കൂറിനിടക്കാണ് ഇത്രയും മലയാള പുസ്തകങ്ങള്‍ പ്രകാശിതമായത്.