റിയാദ് വിമാനത്താവളത്തിന് നേരെ ആക്രമണം: പാകിസ്ഥാനി കൊല്ലപ്പെട്ടു, 11 പേര്‍ക്ക് പരിക്ക്; ദമാമിലും ആക്രമണം

റിയാദ്: ഹോര്‍മുസ് കടലിടുക്ക്, ബാബ് അല്‍-മന്ദബ് കടലിടുക്ക്, ചെങ്കടല്‍, ഏദന്‍ ഉള്‍ക്കടല്‍ എന്നീ സുപ്രധാന സമുദ്രപാതകളില്‍ തടസ്സമില്ലാത്ത കപ്പല്‍ ഗതാഗതം ഉറപ്പാക്കണമെന്ന് സൗദി അറേബ്യന്‍ മന്ത്രിസഭ. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യം ഊന്നിപ്പറഞ്ഞത്.
ഹോര്‍മുസ് കടലിടുക്കിലെ ഗതാഗത സാഹചര്യങ്ങള്‍ ഫെബ്രുവരി 28-ന് മുമ്പുണ്ടായിരുന്ന അവസ്ഥയിലേക്ക് കൊണ്ടുവരണം. യാതൊരുവിധ അധിക ഫീസുകളോ നിയന്ത്രണങ്ങളോ ഇല്ലാതെ ഗതാഗതം പുനഃസ്ഥാപിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. അന്താരാഷ്ട്ര നിയമങ്ങള്‍ക്കും ഐക്യരാഷ്ട്രസഭയുടെ പ്രമേയങ്ങള്‍ക്കും വിരുദ്ധമായി, രാജ്യ താല്‍പ്പര്യങ്ങളെ ഹനിക്കാനും ഭീഷണിപ്പെടുത്താനും സമ്മര്‍ദ്ദം ചെലുത്താനുമുള്ള മാര്‍ഗ്ഗമായി ഇത്തരത്തിലുള്ള പ്രധാന ജലപാതകളെ ഉപയോഗിക്കുന്നതിനെ മന്ത്രിസഭ പൂര്‍ണ്ണമായും തള്ളിപ്പറഞ്ഞു.
സൗദി അറേബ്യയ്ക്ക് നേരെ ഹൂതികള്‍ നടത്തുന്ന വര്‍ദ്ധിച്ചുവരുന്ന ആക്രമണങ്ങളെ ഐക്യരാഷ്ട്രസഭ രക്ഷാസമിതി അപലപിച്ചതിനെ സൗദി മന്ത്രിസഭ സ്വാഗതം ചെയ്തു. അല്‍-അഖ്സ മസ്ജിദിന്റെ വിശുദ്ധിക്കും ചരിത്രപരവും മതപരവുമായ പവിത്രതയ്ക്കും നേരെ ഇസ്രായേലി ഉദ്യോഗസ്ഥരും കുടിയേറ്റക്കാരും തുടര്‍ച്ചയായി നടത്തുന്ന ആക്രമണങ്ങളെ യോഗം ശക്തമായി അപലപിച്ചു. ഫലസ്തീന് ജനതയുടെ ന്യായമായ അവകാശങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റങ്ങള്‍ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.