റിയാദ് വിമാനത്താവളത്തിന് നേരെ ആക്രമണം: പാകിസ്ഥാനി കൊല്ലപ്പെട്ടു, 11 പേര്‍ക്ക് പരിക്ക്; ദമാമിലും ആക്രമണം

റിയാദ്: യെമനിലെ ഹൂതി വിമതരുടെ ആക്രമണങ്ങള്‍ക്ക് മുന്നില്‍ രാജ്യത്തിന്റെ സുരക്ഷയില്‍ യാതൊരു വിട്ടുവീഴ്ചയും ചെയ്യില്ലെന്ന് സൗദി അറേബ്യന്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന്. യെമന്‍ ജനതയ്ക്കും മേഖലയ്ക്ക് ആകെയും ഭീഷണിയുയര്‍ത്തി ഹൂതികള്‍ കലാപവും നാശവുമാണ് തെരഞ്ഞെടുത്തിരിക്കുന്നത്. രാജ്യത്തിന്റെ സുരക്ഷയ്ക്ക് നേരിടുന്ന ഏത് ഭീഷണിയെയും ശക്തമായി നേരിടാന്‍ സൗദി അറേബ്യ മടിക്കില്ല.
സല്മാന് രാജാവിന് വേണ്ടി സൗദി ശൂറ കൗണ്‍സിലിന്റെ പുതിയ സമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗം നടത്തുമ്പോഴാണ് കിരീടാവകാശി രാജ്യത്തിന്റെ നിലപാട് വ്യക്തമാക്കിയത്.
തുര്‍ക്കിയും പാക്കിസ്ഥാനുമായി ചേര്‍ന്ന് ഓഗസ്റ്റില്‍ രൂപീകരിച്ച ‘മക്ക സംയുക്ത പ്രതിരോധ കരാര്‍’ മേഖലയിലെ സുരക്ഷ വര്‍ദ്ധിപ്പിക്കാനും സംഘര്‍ഷങ്ങളുടെ പ്രത്യാഘാതങ്ങളില്‍ നിന്ന് സംരക്ഷണം ഉറപ്പാക്കാനും ഉള്ള സൗദിയുടെ തീരുമാനത്തിന്റെ തെളിവാണ്.
സുരക്ഷ നിലനിര്‍ത്തുന്നതില്‍ വിട്ടുവീഴ്ച ചെയ്യാതെ തന്നെ, മേഖലയിലെ സംഘര്‍ഷങ്ങള്‍ അയവുവരുത്തുന്നതിനും നയതന്ത്ര പരിഹാരങ്ങള്‍ കണ്ടെത്തുന്നതിനും സൗദി അറേബ്യ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തും. ബാബ് അല്‍-മന്ദേബ് ഉള്‍പ്പെടുന്ന ചെങ്കടലിലെ രാജ്യാന്തര കപ്പല്‍ പാതകളെ രാഷ്ട്രീയമോ സാമ്പത്തികമോ ആയ സമ്മര്‍ദ്ദങ്ങള്‍ക്കായി ദുരുപയോഗം ചെയ്യുന്നത് അനുവദിക്കില്ല. അന്താരാഷ്ട്ര കപ്പല്‍ ഗതാഗതം സംരക്ഷിക്കാന്‍ ബഹുരാഷ്ട്ര പ്രതിരോധ നാവികസേന രൂപീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
യെമന്‍ സര്‍ക്കാരുമായി പോരാടുന്ന ഹൂതികള്‍ അടുത്തിടെയായി സൗദി അറേബ്യയ്ക്ക് നേരെ ആക്രമണം കടുപ്പിച്ചിട്ടുണ്ട്. തായിഫിലേക്കും ചെങ്കടലിലെ യാന്‍ബു തുറമുഖ മേഖലയിലേക്കും ഹൂതികള്‍ അയച്ച 6 ബാലിസ്റ്റിക് മിസൈലുകള്‍ സൗദി വ്യോമസേന അടുത്തിടെ തകര്‍ത്തിരുന്നു.