
പോയറ്റിക് ഹാര്‍ട്ട് കാവ്യ സമ്മേളനത്തില്‍ താരമായി മലയാളി വിദ്യാര്‍ഥിനി
അബുദാബി: വേനവധിക്കാലത്ത് വീടുകള്‍ പൂട്ടി നാട്ടിലേക്കു ഉല്ലാസ യാത്രകളും പോകുന്നവര്‍ വീടിന്റെയും വാഹനങ്ങളുടെയും സുരക്ഷ ഉറപ്പു വരുത്തണമെന്ന് അബുദാബി പൊലീസ് അറിയിച്ചു. സ്വദേശികളും വിദേശികളും ഇക്കാര്യത്തില്‍ മതിയായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നല്കി. വിദേശത്തേക്കു പോകുന്നവര്‍ സ്വര്‍ണം, പണം തുടങ്ങിയവ വീട്ടില്‍ സൂക്ഷിക്കരുതെന്നും അധികൃതര്‍ ഓര്‍മിപ്പിച്ചു. സുരക്ഷിത യാത്ര-എന്ന പേരില്‍ സമൂഹമാധ്യമങ്ങളിലൂടെ ആരംഭിച്ച ബോധവല്‍ക്കരണ ക്യാംപെയ്നിലൂടെയാണ് പ്രതിരോധ, സുരക്ഷാ നടപടികള്‍ കൈക്കൊള്ളാന്‍ പൊലീസ് ആഹ്വാനം ചെയ്തത്. വീടിന്റെ ജനാലകളും വാതിലുകളും അടച്ച് സുരക്ഷിതമാക്കിയെന്ന് ഉറപ്പാക്കണം, വീടിന്റെ പരിസരത്തെ ചലനങ്ങള്‍ നിരീക്ഷിക്കാന്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുന്നതും നന്നായിരിക്കുമെന്നും പൊലീസ് നിര്‍ദേശിച്ചിട്ടുണ്ട്. ദിനപത്രങ്ങള്‍ വാതിലിന് മുന്നില്‍ കുമിഞ്ഞുകിടക്കുന്നത് ആളില്ലെന്ന തോന്നലുളവാക്കും. അതിനാല്‍ അവ എടുത്തുമാറ്റാന്‍ ബന്ധുക്കളെയോ സുഹൃത്തുക്കളെയോ ഏല്പിക്കണമെന്നും അധികൃതര്‍ ഓര്‍മിപ്പിച്ചു. മുന്‍കാലങ്ങളില്‍ അവധിക്കാലത്ത് വീട് കുത്തിത്തുറന്നും മറ്റുമുള്ള മോഷണക്കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ പൊലീസും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. വിലപിടിപ്പുള്ള വസ്തുക്കളും പണവും കണ്ട്രോള് റൂമുമായി ബന്ധിപ്പിച്ച സേഫ് ലോക്കറിലോ ബാങ്ക് ലോക്കറിലോ മാത്രം സൂക്ഷിക്കുക. വൈദ്യുതിയും പാചകവാതക കണക്ഷനും വിഛേദിക്കുക. പാചകവാതക സിലിണ്ടര്‍ വെയില് കൊള്ളുന്നയിടത്തിലല്ലെന്ന് ഉറപ്പുവരുത്തുക.
വാഹനങ്ങള്‍ മോഷണം പോകുന്നത് തടയാനായി അലാം ഘടിപ്പിക്കുക. യാത്രയെക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യാതിരിക്കുക. പൊലീസിന്റെ സുരക്ഷാ സേവനത്തിനായി 8002626 നമ്പറില്‍ വിളിക്കുക.