
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മൂല്യങ്ങളും ആശയങ്ങളും എക്കാലവും നില്ക്കും: സാദിഖലി ശിഹാബ് തങ്ങള്‍
ദുബൈ: ഷാര്‍ജയിലും അജ്മാനിലും കുറഞ്ഞ വാടകക്ക് വീടുകള്‍ തേടി ആളുകള്‍ കൂടുതലായി എത്തിയതോടെ വാടക നിരക്കില്‍ വര്‍ധനവുണ്ടായി.
രണ്ട് എമിറേറ്റിലും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 20% ആണ് വാടക വര്‍ധന. വാടകവീട് തേടിയെത്തുന്നവരുടെ എണ്ണത്തിലുണ്ടായ വര്‍ധനയാണ് നിരക്ക് ഉയരാന്‍ കാരണം. ദുബൈയില്‍ എല്ലാവര്‍ഷവും വാടക വര്‍ധിപ്പിക്കുന്നതാണ് ഷാര്‍ജയിലേക്കും അജ്മാനിലേക്കും ആളുകള്‍ ചേക്കേറാന്‍ കാരണമായത്. സ്വന്തമായി വാഹന സൗകര്യമുള്ളവര്‍ ദുബൈയില്‍ ജോലി ചെയ്ത് ഷാര്‍ജയിലോ അജ്മാനിലോ താമസിക്കുന്നവരാണ് അധികവും. മലയാളികള്‍ ഏറ്റവും കൂടുതല്‍ താമസിക്കുന്ന കരാമ, ദേര, ഖിസൈസ്, സിലിക്കണ്‍ ഒയാസിസ്, ഗ്രാന്‍സ്, ഗാര്‍ഡന്‍സ് തുടങ്ങി എല്ലായിടത്തും വാടക കൂടി. ഒരു മുറി ഫ്ളാറ്റിന്റെ കുറഞ്ഞ വാടക വര്‍ഷം 60,000 ദിര്‍ഹത്തിന് മുകളിലെത്തി. ഈ സാഹചര്യത്തിലാണ് ആളുകള്‍ കുറഞ്ഞ ചെലവില്‍ താമസയിടം തേടി ഷാര്‍ജ, അജ്മാന് എമിറേറ്റുകളിലേക്ക് നീങ്ങിയത്. കഴിഞ്ഞ വര്‍ഷം ഒരു മുറി ഫ്ളാറ്റിന് ശരാശരി 24000 ദിര്‍ഹമുണ്ടായിരുന്ന ഷാര്‍ജയില്‍ ഇപ്പോള്‍ 30000 മുതല്‍ 36000 വരെ ഉയര്‍ന്നു. പ്രധാന കേന്ദ്രങ്ങളില്‍ ഇത് 50000 ദിര്‍ഹം വരെയായി. ഷാര്‍ജ അല്‍ നാഹ്ദയിലാണ് ആളുകള്‍ കൂടുതല്‍ എത്തുന്നത്. ദുബൈയിലേക്ക് എളുപ്പം എത്താമെന്നതും മെട്രോ, ബസ് സ്റ്റേഷന് എന്നിവ അടുത്തുള്ളതുമാണ് അല്‍നഹ്ദ ഇഷ്ടപ്പെടാന്‍ കാരണം.
ഷാര്‍ജയില്‍ 3 വര്‍ഷത്തേക്കു വാടക വര്ധിക്കില്ലെന്നതും പ്രവാസികളെ ആകര്‍ഷിക്കുന്നു. എന്നാല്‍ ഇവിടേക്ക് കൂടുതല്‍ പേര് വരുന്നതാണ് വാടക വര്‍ധനയ്ക്കു പ്രധാന കാരണം.