
റമസാനില്‍ യുഎഇ അനാഥരുടെ കണ്ണീരൊപ്പുന്നു
ഷാര്‍ജ : അമൂല്യ പുസ്തകങ്ങളുടെ അപൂര്‍വ ശേഖരങ്ങളുമായി ലോകത്തെ വിസ്മയിപ്പിക്കുകയാണ് 43മാത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവം. കഥ,കവിത,നോവല്‍,ജീവചരിത്രം,അനുഭവക്കുറിപ്പുകള്‍,യാത്രാവിവരണം,അഭിമുഖങ്ങള്‍,ചരിത്രം,മതം,സാമൂഹികം,ശാസ്ത്രം,വിമര്‍ശനം,നിരൂപണം ഉള്‍പ്പെടെ ലോകത്തെ അമൂല്യ ഗ്രന്ഥങ്ങളുടെ കലവറയാണ് ഷാര്‍ജയില്‍ ബുക്ക് അതോറിറ്റി ഒരുക്കിയ മേളയില്‍ പ്രദര്‍ശനത്തിന് വെച്ചിരിക്കുന്നത്. ഹെറിറ്റേജ് ഫൗണ്ടേഷന്റെ സ്റ്റാളില്‍ അറബ് ആര്‍ക്കൈവില്‍ നിന്ന് പഴയ പുസ്തകങ്ങള്‍, പത്രങ്ങള്‍,കോമിക്സ്,വിനൈല്‍ റെക്കോര്‍ഡുകള്‍ എന്നിവ ബ്രൗസ് ചെയ്യാനും വാങ്ങാനും സന്ദര്‍ശകര്‍ക്ക് കഴിയും. 1930കളില്‍ എഴുതിയ നിഘണ്ടുകള്‍ മുതല്‍ 1950കളിലെയും 60കളിലെയും പത്രങ്ങളും മാസികകളും വരെ ഹെറിറ്റേജ് ഫൗണ്ടേഷന്റെ സ്റ്റാളിലുണ്ട്.
അറബ് ലോകത്തുള്ള ഒട്ടുമിക്ക വസ്തുക്കളും ഇതിലൂടെ ബ്രൗസ് ചെയ്തു കാണാനുള്ള സൗകര്യം സന്ദര്‍ശകരില്‍ കൗതുകം നിറച്ചിരിക്കുകയാണ്. മുഹമ്മദ് അല്‍ സാദിഖിന്റെ നേതൃത്വത്തിലാണ് ഹെറിറ്റേജ് സ്റ്റാള്‍ പ്രവര്‍ത്തിക്കുന്നത്. അപൂര്‍വ ശേഖരങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും വില്‍ക്കുകയും മാത്രമല്ല, തന്റെ തൊഴില്‍ അവിശ്വസനീയമാം വിധം പ്രാധാന്യമര്‍ഹിക്കുന്നതാണെന്ന് അദ്ദേഹം പറയുന്നു. അറബ് സംസ്കാരത്തോട് ആഴത്തിലുള്ള അഭിനിവേശം ആവശ്യമാണ്,’ ‘ഇത് പുസ്തകങ്ങളുടെ വില്‍പ്പന മാത്രമല്ല; ആളുകളെ അവരുടെ പൈതൃകവുമായി ബന്ധിപ്പിക്കുന്നതാണിത്. ഓരോ പഴയ പേപ്പറിനും പ്രസിദ്ധീകരണത്തിനും അതിന്റേതായ സവിശേഷമായ മൂല്യവും കഥയും പറയാനുണ്ടെന്ന് താന്‍ വിശ്വസിക്കുന്നുവെന്നും മുഹമ്മദ് അല്‍ സാദിഖ് പറയുന്നു.
മാജിദിന്റെ ചിത്രകഥകള്‍ മുതല്‍ ടൈം മാഗസിന്റെ ലക്കങ്ങള്‍,അറബ് ലോകത്തെ സുപ്രധാന സംഭവവികാസങ്ങള്‍ അരങ്ങേറിയ ദിവസങ്ങളിലെ പത്രങ്ങള്‍ വരെ ഫൗണ്ടേഷന്റെ പ്രദര്‍ശനത്തിലുണ്ട്.
ഒര്മകളുടെ തീരങ്ങളിലൂടെ യാത്ര നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ സ്റ്റാള്‍ ഒരു നിധിശേഖരമാണ്. അലമാരയില്‍ അടുക്കിവച്ച പുസ്തകങ്ങള്‍ കാണാന്‍ മാത്രമല്ല, അതു വാങ്ങാനും അവയിലൂടെ ബ്രൗസ് ചെയ്യാനും അവസരമുണ്ട്. 60കളിലെ അറബ് നാടിന്റെ സമ്പന്നമായ ചരിത്രത്തെ പ്രതിഫലിപ്പിക്കുന്ന പഴയ പുസ്തകങ്ങള്‍, മാസികകള്‍,പത്രങ്ങള്‍ ഫോട്ടോഗ്രാഫുകള്‍ എന്നിവ ശേഖരിച്ച് ‘അറബ് മേഖലയുടെ സാംസ്കാരിക സ്മരണ നിലനിര്‍ത്തുക’ എന്നതാണ് മുഹമ്മദിന്റെ ദൗത്യം. 2018ല്‍ ഫൗണ്ടേഷന് സ്ഥാപിതമായെങ്കിലും അതിന്റെ പ്രവര്‍ത്തനം നിരവധി പതിറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ ആരംഭിച്ചിട്ടുണ്ട്. ‘120 വര്‍ഷത്തിലേറെയായി ഈ മേഖലയില്‍ തന്റെ കുടുംബത്തിന്റെ പങ്കാളിത്തമുണ്ടെന്ന് സാദിഖ് പറയുന്നു. ‘തന്റെ മുത്തച്ഛന് അടിത്തറയിട്ടതാണിത്. ഈജിപ്തിലും തങ്ങളുടെ സാംസ്കാരിക സംഭാവനകള്‍ക്ക് അംഗീകാരം ലഭിച്ചിട്ടുണ്ട്. സാഹിത്യം,ചരിത്രം,തത്വചിന്ത,അപൂര്‍വമായ ശാസ്ത്രീയ പതിപ്പുകള്‍ എന്നിങ്ങനെയുള്ള അപൂര് വസ്തുക്കള്‍ ശേഖരിക്കുന്ന പാരമ്പര്യത്തില്‍ ആഴ്ന്നിറങ്ങിയ ഒരു തൊഴിലിന്റെ തുടര്‍ച്ചയാണ് സാദിഖ് നിര്‍വഹിക്കുന്നത്. പാരമ്പര്യമായി സാദിഖിന്റെ കുടുംബം പുസ്തക വില്‍പ്പനക്കാരാണ്. ആ പാരമ്പര്യം തുടരാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറയുന്നു.