
റമസാനില്‍ യുഎഇ അനാഥരുടെ കണ്ണീരൊപ്പുന്നു
ഷാര്‍ജ : അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് സ്റ്റാ ള്‍ ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റ് കോണ്‍സുല്‍ ജനറല്‍ സതീഷ് കുമാര്‍ ശിവന് ഉദ്ഘാടനം ചെയ്തു. കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യ,കേരള സാഹിത്യ അക്കാദമി എന്നിവയുടെ സഹകരണത്തോടെയാണ് ഇത്തവണ സ്റ്റാള്‍ ഒരുക്കിയിരിക്കുന്നത്. ഉദ്ഘാടന ചടങ്ങില്‍ പ്രസിഡന്റ് നിസാര്‍ തളങ്കര അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ശ്രീപ്രകാശ് പുറയത്ത് സ്വാഗതവും വൈസ് പ്രസിഡന്റ് പ്രദീപ് നെന്മാറ നന്ദിയും പറഞ്ഞു. ജോ.ജനറല്‍ സെക്രട്ടറി ജിബി ബേബി,മാനേജിങ് കമ്മിറ്റി അംഗങ്ങളായ പ്രഭാകരന് പയ്യന്നൂര്‍,നസീര്‍ കുനിയില്‍,യൂസുഫ് സഗീര്‍,മുഹമ്മദ് അബൂബക്കര്‍,എവി മധു,മുരളീധരന് എടവന,അനീസ് നീര്‍വേലി,അബ്ദുല്‍ മനാഫ്,കോര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്മാന് ഹാശിം നൂഞ്ഞേരി പങ്കെടുത്തു.