
യുഎഇയില്‍ സമൂഹ മാധ്യമ ഉപയോഗം: കര്‍ശന നിര്‍ദേശവുമായി മീഡിയ ഓഫീസ്
ഷാര്‍ജ : ഷാര്‍ജ അന്തര്‍ദേശിയ പുസ്തകോത്സവ വേദിയില്‍ ഇന്ന് ബള്‍ഗേറിയന്‍ എഴുത്തുകാരന് ജോര്‍ജി ഗോഡ്സ്പോഡിനോവ്,ചരിത്രകാരി റാണ സഫ്വി എന്നിവര്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. ജോര്‍ജി ഗോഡ്സ്പോഡിനോവ് രാത്രി 9 മുതല്‍ 10 വരെ ബുക്ക് ഫോറം 3 ഇല് നടക്കുന്ന ‘ഫ്രം നാച്ചുറല്‍ നോവല്‍ ടു ടൈം ഷെല്‍ട്ടര്‍ ജോര്‍ജി ഗോഡ്സ്പോഡിനോവുമൊത്ത് ഒരു സഞ്ചാരം’ എന്ന പരിപാടിയില്‍ വായനക്കാരുമായി സംവദിക്കും. കാലം,മനുഷ്യാവസ്ഥ എന്നിവയെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ അദ്ദേഹം പങ്കുവക്കും. ജോര്‍ജി ഗോഡ്സ്പോഡിനോവിന്റെ ടൈം ഷെല്‍ട്ടര്‍ എന്ന നോവലിന് 2023 ലെ ബുക്കര്‍ സമ്മാനം ലഭിച്ചിട്ടുണ്ട്.
8.30 മുതല്‍ 9.30 വരെ ബുക്ക് ഫോറം ഒന്നില്‍ നടക്കുന്ന പരിപാടിയില്‍ റാണ സഫ്വി പങ്കെടുക്കും.’കലാപരമായ പ്രചോദനവും ക്രിയാത്മകതയും’ എന്ന വിഷയത്തില്‍ റാണ സഫ്വി സംസാരിക്കും. ഇന്ത്യയിലെ ചരിത്ര സ്മാരകങ്ങളെക്കുറിച്ച് പ്രത്യേക പഠനം നടത്തിയിട്ടുള്ള റാണ ഇന്ത്യന്‍ സംസ്കാരത്തെയും ചരിത്രത്തെയും കുറിച്ച് 9 പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്.