
റമസാനില്‍ യുഎഇ അനാഥരുടെ കണ്ണീരൊപ്പുന്നു
ഷാര്‍ജ : കൊടുങ്ങല്ലൂര്‍ മണ്ഡലം ഷാര്‍ജ കെഎംസിസി മുസിരിസ് കാര്‍ണിവെലിന്റെ ഭാഗാമായി സ്നേഹ സംഗമം സംഘടിപ്പിച്ചു. ഷാര്‍ജ കെഎംസിസി സംസ്ഥാന പ്രസിഡന്റ് ഹാശിം നൂഞ്ഞേരി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് നുഫൈല്‍ പുത്തന്‍ചിറ അധ്യക്ഷനായി. മൂന്നാമത് അസ്ലം സ്മാരക പുരസ്കാരം ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് പ്രസിഡന്റ് നിസാര്‍ തളങ്കര സിറാജ് മുസ്തഫക്ക് സമ്മാനിച്ചു. സംസ്ഥാന സെക്രട്ടറി കെഎസ് ഷാനവാസ് പുരസ്കാര ജേതാവിനെ പരിചയപ്പെടുത്തി. ജനറല്‍ സെക്രട്ടറി മുജീബ് തൃക്കണ്ണാപുരം,തൃശൂര്‍ ജില്ലാ പ്രസിഡന്റ് അബ്ദുല്‍ഖാദര്‍ ചക്കനാത്ത് മുഖ്യാതിഥികളായി. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് പ്രസിന്റായി തിരഞ്ഞെടുക്കപ്പെട്ട നിസാര്‍ തളങ്കരക്കും മാനേജിങ് കമ്മിറ്റി മെമ്പര്‍ നസീര്‍ കുനിയിലിനും അഷറഫ് കൊടുങ്ങല്ലൂരിനും ഉപഹാരം നല്കി. കെ.അബ്ദുറഹ്മാന് മാസ്റ്റര്‍, കബീര്‍ ചാന്നാങ്കര,സികെ ഹുസൈന്,ജമാല്‍ മനയത്ത് പ്രസംഗിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി പിഎസ് ഷമീര്‍ സ്വാഗതവും സെക്രട്ടറി സിഎസ് ഷിയാസ് നന്ദിയും പറഞ്ഞു. മുഹമ്മദ് ഫഹീം ഖിറാഅത്ത് നടത്തി. പിടി നസ്റുദ്ദീന്‍,കെപി കബീര്‍,അബ്ദുല്‍ ഹമീദ്,കെഎച്ച് നാസര്‍,ഷഹീന് നാട്ടിക, ഫവാസ് കൈപ്പമംഗലം,ടികെ അബ്ബാസ്,ശമീല്‍ പള്ളിക്കര,സികെ കുഞ്ഞബ്ദുല്ല,റിയാസ് നടക്കല്‍, അബ്ദുല്‍ ഹകീം,അഷ്റഫ് വെട്ടം,സുബൈര്‍ പള്ളിക്കല്‍,ശരീഫ് പൈക്ക,ഷാജഹാന്,അഡ്വ.ഫാസില്‍,ആര്‍ഒ ഇസ്മായീല്‍, മുഹമ്മദ് ശാക്കിര്‍,മുഹമ്മദ് ഷബീര്‍, ബഷീര്‍ മൊയ്ദീന്, ഡോ.നഫീല നസീര്‍,ഫര്‍ഹാ അര്ഷില്, സബീന ഇഖ്ബാല്‍,ഷീജ അബ്ദുല്‍ഖാദര്‍,നസീറുദ്ദീന്‍,ഖാദര്‍ മോന്,നജീബ്,നിസാം വാടാനപ്പിള്ളി,ഇര്‍ഷാദ്,റഫീഖ് നാദാപുരം,മുഹമ്മദ് വെട്ടുകാട്,ബഷീര്‍ സെയ്ദു,സജ്ന ത്വയ്യിബ്,ബല്‍ക്കീസ് മുഹമ്മദ്,ഫസീല ഖാദര്‍ മോന്, സാലിഹ നസ്റുദ്ദീന്‍ പങ്കെടുത്തു. സ്നേഹ സംഗമത്തിന്റെ ഭാഗമായി പാചക,മെഹന്തി മത്സരങ്ങള്‍ നടന്നു. പാചക മത്സരത്തില്‍ സജീന ഷമ്മി ഒന്നാം സ്ഥാനവും നബീസ രണ്ടാം സ്ഥാനവും താഹിറ മൂന്നാം സ്ഥാനവും നേടി. മൈലാഞ്ചി മത്സരത്തി ല്‍ റാണ ഫാത്തിമ ഒന്നാം സ്ഥാനവും ഫാത്തിമത്ത് നഹീല രണ്ടാം സ്ഥാനവും നജ്മ ജാസ്മിന് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഫെബിന ടീച്ചര്‍,എംഎ ഹനീജ്,കെഎ ശംസുദ്ദീന്‍,സജ്ന ഉമ്മര്‍,സബീന ഷാനവാസ്,ശറീന നജു,സബീന ഹനീജ്, അബ്ദുല്‍ ജലീല്‍,കെകെ നസീര്‍, അബ്ദുറഹീം,മുഹമ്മദാലി, എംഎ അന്‍വര്‍,നജു അയ്യാര്‍, എംഎ സനീജ്,അഹമ്മദ് കബീര്‍,വിബി സകരിയ,മുസമ്മില്‍,പിഎസ് സമദ്,ഹാരിഷ നജീബ്,ജസീല ഇസ്ഹാഖ്, നെജില റഹീം നേതൃത്വം നല്കി. സ്നേഹ സംഗമത്തിന്റെ ഭാഗമായി ഷമീര്‍ ബാവയുടെ നേതൃത്വത്തില്‍ കൊട്ടുംപാട്ടും അരങ്ങേറി.