റിയാദ് വിമാനത്താവളത്തിന് നേരെ ആക്രമണം: പാകിസ്ഥാനി കൊല്ലപ്പെട്ടു, 11 പേര്‍ക്ക് പരിക്ക്; ദമാമിലും ആക്രമണം

ഷാര്‍ജ: 58ാമത് വാച്ച് ആന്‍ഡ് ജ്വല്ലറി മിഡില്‍ ഈസ്റ്റ് ഷോയ്ക്ക് ഷാര്‍ജയില്‍ തുടക്കമായി. ഷാര്‍ജ ഭരണാധികാരിയുടെ ഡെപ്യൂട്ടി ശൈഖ് അബ്ദുല്ല ബിന്‍ സാലിം ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമിയാണ് ബുധനാഴ്ച പ്രദര്‍ശനം ഉദ്ഘാടനം ചെയ്തത്. ഷാര്‍ജ എക്സ്പോ സെന്റര്‍ സംഘടിപ്പിക്കുന്ന പ്രദര്‍ശനം ഷാര്‍ജ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ പിന്തുണയോടെയാണ് നടക്കുന്നത്. ഒക്ടോബര്‍ 4 വരെയാണ് പ്രദര്‍ശനം.
യുഎഇയിലെയും മേഖലയില്‍ തന്നെയും നടക്കുന്ന പ്രധാന വാച്ച്ജ്വല്ലറി വ്യാപാര പ്രദര്‍ശനങ്ങളിലൊന്നായ ഷോയില്‍ 19 രാജ്യങ്ങളില്‍ നിന്നായി 500ലേറെ പ്രദര്‍ശകരാണ് പങ്കെടുക്കുന്നത്. പ്രമുഖ അന്താരാഷ്ട്ര കമ്പനികളും ബ്രാന്‍ഡുകളും ഉള്‍പ്പെടുന്ന പ്രദര്‍ശനത്തില്‍ വാച്ചുകള്‍, സ്വര്‍ണം, വിലയേറിയ രത്നങ്ങള്‍, അപൂര്‍വവും ആഡംബരവുമായ ആഭരണങ്ങള്‍ എന്നിവയുടെ വിപുലമായ ശേഖരങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
പ്രദര്‍ശന ഹാളുകള്‍ സന്ദര്‍ശിച്ച ശൈഖ് അബ്ദുല്ല ബിന്‍ സാലിം വിവിധ രാജ്യങ്ങളുടെ പവിലിയനുകളും പ്രദര്‍ശിപ്പിച്ച ഉല്പന്നങ്ങളുടെ വൈവിധ്യവും വിലയിരുത്തി. ഷാര്‍ജ ബിസിനസ് വിമന്‍ കൗണ്‍സിലിന്റെയും എമിറാത്തി ഗോള്ഡ്സ്മിത്ത്സിന്റെയും സ്റ്റാളുകളും അദ്ദേഹം സന്ദര്‍ശിച്ചു. എമിറാത്തി പൈതൃകത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് വനിതാ ഡിസൈനര്‍മാര്‍ ഒരുക്കിയ സ്വര്‍ണാഭരണങ്ങളാണ് എമിറാത്തി ഗോള്‍ഡ്സ്മിത്ത്സ് സ്റ്റാളിലെ പ്രധാന ആകര്‍ഷണം. പാരമ്പര്യ ആശയങ്ങളെ ആധുനിക ഡിസൈനുകളുമായി സംയോജിപ്പിച്ചാണ് ഇവ അവതരിപ്പിച്ചിരിക്കുന്നത്.
30,000 ചതുരശ്ര മീറ്ററിലേറെ വിസ്തൃതിയിലാണ് ഇത്തവണത്തെ പ്രദര്‍ശനം. ഹോങ്കോങ്, ഇന്ത്യ, ഇറ്റലി, സിംഗപ്പൂര്‍, തായ്ലന്ഡ് എന്നീ രാജ്യങ്ങളുടെ അഞ്ച് അന്താരാഷ്ട്ര പവിലിയനുകളും പ്രദര്‍ശനത്തിലുണ്ട്. വിവിധ ആഭരണ സ്ഥാപനങ്ങള്‍ക്കും പ്രമുഖ ബ്രാന്‍ഡുകള്‍ക്കും പുറമെ വാച്ചുകള്‍, സ്വര്‍ണം, ഡയമണ്ട്, വിലയേറിയ രത്നങ്ങള്‍ എന്നിവയുടെ വിപുലമായ ശേഖരങ്ങളും ഇവിടെ കാണാം.
വാച്ച്ജ്വല്ലറി മേഖലയിലെ കമ്പനികള്‍ക്കും വ്യാപാരികള്‍ക്കും ഉപഭോക്താക്കള്‍ക്കും നേരിട്ട് ആശയവിനിമയം നടത്തുന്നതിനുള്ള വേദിയായും ഷോ പ്രവര്‍ത്തിക്കുന്നു. പുതിയ ഉല്പന്നങ്ങളും ശേഖരങ്ങളും പരിചയപ്പെടുത്തുന്നതിനും വിപണിയിലെ പുതിയ പ്രവണതകള്‍ മനസ്സിലാക്കുന്നതിനും പ്രദര്‍ശനം അവസരമൊരുക്കുന്നു.
ഷാര്‍ജ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി ചെയര്മാന് അബ്ദുല്ല സുല്‍ത്താന്‍ അല്‍ ഒവൈസ്, എക്സ്പോ സെന്റര്‍ ഷാര്‍ജ സിഇഒ സെയ്ഫ് മുഹമ്മദ് അല്‍ മിദ്ഫ, ഷാര്‍ജ ചേംബര്‍ ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ അവാദി, ചേംബര്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍, വിവിധ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പങ്കെടുക്കുന്ന രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികള്‍ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.