
റമസാനില്‍ യുഎഇ അനാഥരുടെ കണ്ണീരൊപ്പുന്നു
അബുദബി : അബൂദബിയിലെ വനിതകളുടെ കൂട്ടയ്മയായ ഷീ സംഘടിപ്പിക്കന്ന ഷീ സൂപ്പര്‍ ഷെഫ് സീസണ് 2 തത്സമയ പാചക മത്സരം നവംബര്‍ രണ്ടിന് ശനിയാഴ്ച ബെന്‍സര്‍ ഫാമില്‍ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. അവസാന റൗണ്ടിലെത്തിയ 20 മത്സരാര്‍ത്ഥികള്‍ തങ്ങളുടെ പാചക വൈദഗ്ധ്യവും സര്‍ഗാത്മകതയും പ്രദര്‍ശിപ്പിക്കും. 30 അപേക്ഷകരില്‍ നിന്നും കര്‍ക്കശമായ തിരഞ്ഞെടുപ്പ് പ്രക്രിയക്ക് ശേഷമാണ് അവസാന റൗണ്ടിലെ 20 മത്സരാര്‍ത്ഥികളെ തിരഞ്ഞെടുത്തത്. പ്രാദേശികമായി ലഭിക്കുന്ന ചേരുവകള്‍ ഉപയോഗിച്ചാണ് മത്സരാര്‍ത്ഥികള്‍ തനതായ വിഭവങ്ങള്‍ തയ്യാറാക്കുക. വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കും.