റിയാദ് വിമാനത്താവളത്തിന് നേരെ ആക്രമണം: പാകിസ്ഥാനി കൊല്ലപ്പെട്ടു, 11 പേര്‍ക്ക് പരിക്ക്; ദമാമിലും ആക്രമണം

ദുബൈ: അച്ഛനും മകനും കൊച്ചുമകനും ഒരുമിച്ചുള്ള ഹൃദ്യമായ കുടുംബചിത്രം പങ്കുവെച്ച് ദുബൈ കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ശൈഖ് ഹംദാന്‍ ചിത്രം പങ്കുവെച്ചത്. ചിത്രത്തില്‍ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിനൊപ്പം ശൈഖ് ഹംദാന്‍ നില്ക്കുന്നു. ഇരുവര്ക്കുമിടയിലാണ് ശൈഖ് ഹംദാന്റെ മകന് നില്‍ക്കുന്നത്. ഔദ്യോഗിക പരിപാടികളുടെ തിരക്കുകളില്‍നിന്ന് മാറിയുള്ള ഒരു അനൗപചാരിക കുടുംബ നിമിഷമാണ് ചിത്രം പകര്‍ത്തുന്നത്. മുത്തച്ഛനും അച്ഛനും മകനും ഒരേ ഫ്രെയിമില്‍ എത്തിയ ചിത്രം സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്. കുടുംബജീവിതത്തിലെ മനോഹര നിമിഷങ്ങള്‍ക്കൊപ്പം ഔദ്യോഗിക പരിപാടികള്‍, കായിക താല്പര്യങ്ങള്, ദുബൈയിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ എന്നിവയും ശൈഖ് ഹംദാന്‍ ഇന്‍സ്റ്റഗ്രാമിലൂടെ പതിവായി പങ്കുവെക്കാറുണ്ട്.