ഫോഡബിള്‍ ഐ ഫോണ്‍ ബുക്കിങ് ഒക്ടോബര്‍ 16 മുതല്‍: യുഎഇയിലെ വില പ്രഖ്യാപിച്ചു

ദുബൈ: യുദ്ധമേഖലകളിലും ദുരന്തബാധിത പ്രദേശങ്ങളിലും ദുരിതം കുറയ്ക്കാന്‍ പ്രവര്‍ത്തിക്കുന്നതാണ് യഥാര്‍ത്ഥ മാനവികതയെന്നും, വെറും സംസാരമോ വാര്‍ത്തകളിലെ സാന്നിധ്യമോ അല്ലെന്നും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം പറഞ്ഞു. മാനവിക പ്രവര്‍ത്തനം യുഎഇയുടെ സംസ്കാരത്തിലും പാരമ്പര്യത്തിലും ആഴത്തില്‍ വേരൂന്നിയതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓഗസ്റ്റ് 19ന് ലോക മാനവിക ദിനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മാനവികതയുടെ പേരില്‍ സംസാരിക്കുന്നവരെയല്ല, അതിന്റെ പേരില്‍ പ്രവര്‍ത്തിക്കുന്നവരെയാണ് ലോകത്തിന് ആവശ്യം. യുഎഇ സ്ഥാപക പിതാവ് ശൈഖ് സായിദിന്റെ പാരമ്പര്യവും മൂല്യങ്ങളുമാണ് രാജ്യത്തിന്റെ മാനവിക പ്രവര്‍ത്തനങ്ങള്‍ക്ക് അടിത്തറയെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു.
യുഎഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോര്‍ട്ട് ചെയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാനും ലോക മാനവിക ദിനത്തില്‍ യുഎഇയുടെ സഹായ പ്രവര്‍ത്തനങ്ങളുടെ പ്രാധാന്യം ചൂണ്ടിക്കാട്ടി. ശൈഖ് സായിദില്‍ നിന്ന് പകര്‍ന്നുകിട്ടിയ ‘ആദ്യം മനുഷ്യന്’ എന്ന സമീപനമാണ് യുഎഇയുടെ മാനവിക പ്രവര്‍ത്തനങ്ങളുടെ അടിത്തറയെന്ന് അദ്ദേഹം പറഞ്ഞു. എഡ്ജ് ഓഫ് ലൈഫ് എന്ന ക്യാമ്പയിനിലൂടെ 2.82 ബില്യണ്‍ ദിര്‍ഹത്തിലധികം സമാഹരിച്ചു. ഇതിലൂടെ 50 ലക്ഷം കുട്ടികളെ പട്ടിണിയില്‍ നിന്ന് രക്ഷിക്കാന്‍ ലക്ഷ്യമിടുന്നു. 44,000ത്തിലധികം വ്യക്തികളും കമ്പനികളും മാനവിക സംഘടനകളും ക്യാമ്പയിനില്‍ പങ്കെടുത്തു. ഗസ്സ, സുഡാന് എന്നിവിടങ്ങളിലേക്കും ഏഷ്യ, ആഫ്രിക്ക, ലാറ്റിന്‍ അമേരിക്കയിലെ ദുരന്തബാധിത മേഖലകളിലേക്കും സഹായം തുടരുന്നു. Operation Gallant Knigth പദ്ധതിയിലൂടെ ഗസ്സയില്‍ യുഎഇ നല്കിയ മാനവിക സഹായം $3.89 ബില്യണ്‍ കവിഞ്ഞതായി റിപ്പോര്‍ട്ട് പറയുന്നു. ഇതില്‍ 126,000 ടണ്ണിലധികം ഭക്ഷണം, മരുന്ന്, മറ്റ് ദുരിതാശ്വാസ സാമഗ്രികള്‍, വിമാനങ്ങള്‍ വഴി 770ലധികം സഹായങ്ങള്‍ കപ്പലിലൂടെ 25 സഹായങ്ങളെത്തിച്ചു. കൂടാതെ 13,000 ട്രക്കുകളുമുണ്ട്. കൂടാതെ Step of Hope പദ്ധതിയിലൂടെ ഗാസയിലെ 72 പേര്‍ക്ക് കൃത്രിമ കൈകാലുകള്‍ ലഭ്യമാക്കിയിട്ടുണ്ട്.