ഫോഡബിള്‍ ഐ ഫോണ്‍ ബുക്കിങ് ഒക്ടോബര്‍ 16 മുതല്‍: യുഎഇയിലെ വില പ്രഖ്യാപിച്ചു

അബുദാബി: യുഎഇയുടെ സ്ഥാപക പിതാവായ ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന് അബുദാബി എമിറേറ്റിന്റെ ഭരണച്ചുമതല ഏറ്റെടുത്തതിന്റെ 60ാം വാര്‍ഷികമാണ് ഇന്ന്. അദ്ദേഹത്തിന്റെ ദര്‍ശനത്തെയും പാരമ്പര്യത്തെയും അനുസ്മരിച്ച് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് ആദരാഞ്ജലി അര്‍പ്പിച്ചു. 1966 ഓഗസ്റ്റ് 6നാണ് ശൈഖ് സായിദ് അബുദാബിയുടെ ഭരണാധികാരിയായി ചുമതലയേറ്റത്. ഈ ദിനം യുഎഇയുടെ ആധുനിക വികസന ചരിത്രത്തിലെ നിര്‍ണായക നാഴികക്കല്ലായാണ് കണക്കാക്കപ്പെടുന്നത്. ഈ ചരിത്രനിമിഷമാണ് രാജ്യത്തിന്റെ സമഗ്ര വികസനയാത്രയ്ക്ക് തുടക്കമിട്ടത്. ആധുനിക രാഷ്ട്രത്തിന്റെ അടിത്തറ പാകുകയും യുഎഇ യൂണിയന്റെ രൂപീകരണത്തിന് വഴിയൊരുക്കുകയും ചെയ്തത് അദ്ദേഹത്തിന്റെ നേതൃത്വമാണെന്ന് ശൈഖ് മുഹമ്മദ് എക്സില്‍ പങ്കുവെച്ച സന്ദേശത്തില്‍ പറഞ്ഞു. ജനങ്ങളില്‍ നിക്ഷേപിക്കുന്നതാണ് രാഷ്ട്രനിര്‍മാണത്തിന്റെയും പുരോഗതിയുടെയും സമൃദ്ധിയുടെയും അടിത്തറയെന്ന് ശൈഖ് സായിദ് ഉറച്ചുവിശ്വസിച്ചു. അദ്ദേഹത്തിന്റെ ദര്‍ശനത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, അദ്ദേഹത്തിന്റെ പാരമ്പര്യം തലമുറകളിലേക്ക് കൈമാറിക്കൊണ്ട് ഞങ്ങള്‍ ആ വഴിയില്‍ മുന്നോട്ട് പോകുമെന്നും ശൈഖ് മുഹമ്മദ് കൂട്ടിച്ചേര്‍ത്തു. യുഎഇയുടെ രൂപീകരണത്തിന് വഴിതെളിച്ച അത്യപൂര്‍വ്വ സുദിനമായിരുന്നു. ശൈഖ് സായിദ് നേതൃത്വം ഏറ്റെടുത്തതിന് ശേഷം രാജ്യത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തമായ തുടക്കമായി. തുടര്‍ന്ന് 1971 ഡിസംബര്‍ 2ന്, അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ യുണൈറ്റഡ് അറബ് എമിറേറ്റ്സ് രൂപംകൊണ്ടു. ഐക്യവും സ്ഥിരതയും എന്ന ജനങ്ങളുടെ ആഗ്രഹം യാഥാര്‍ഥ്യമാക്കുകയും, രാജ്യത്തെ വികസനത്തിന്റെ പുതിയ ഉയരങ്ങളിലേക്ക് നയിക്കുകയും ചെയ്ത നേതാവെന്ന നിലയിലാണ് ശൈഖ് സായിദിനെ യുഎഇ ഇന്നും ആദരിക്കുന്നത്.