
റമസാന്‍ 27ാം രാവില്‍ ശൈഖ് സായിദ്പള്ളിയിലെത്തിയത് ഒരു ലക്ഷത്തിലധികം വിശ്വാസികള്‍
ഇന്ത്യ നല്‍കിയത് രാജകീയ സ്വീകരണം…..ഊര്‍ജ മേഖലയില്‍ നിരവധി കരാറുകള്‍…വാണിജ്യ രംഗത്ത് വമ്പിച്ച കുതിപ്പിലേക്ക്
അബുദാബി : അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്നഹ്യാന് രണ്ട് ദിവസത്തെ ഔദ്യോഗിക ഇന്ത്യാ സന്ദര്‍ശനം പൂര്‍ത്തിയാക്കി യുഎഇയിലേക്ക് മടങ്ങി. മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് മഹാരാഷ്ട്ര ഗവണ്മെന്റിന്റെ നൈപുണ്യ, തൊഴില്‍, സംരംഭകത്വ, ഇന്നൊവേഷന് മന്ത്രിയായ മംഗള്‍ പ്രഭാത് ലോധ, ശൈഖിന് യാത്രയയപ്പ് നല്കി. യുഎഇയും ഇന്ത്യയും തമ്മിലുള്ള ആഴമേറിയതും ശാശ്വതവുമായ ബന്ധത്തെ പ്രതിഫലിപ്പിക്കുന്ന അദ്ദേഹത്തിന്റെ സന്ദര്‍ശനവേളയില്‍ ലഭിച്ച ഊഷ്മളവും ഉദാരവുമായ ആതിഥ്യത്തിന് ശൈഖ് ഖാലിദ് നന്ദിയും അഭിനന്ദനവും അറിയിച്ചു. യുഎഇയും ഇന്ത്യയും പങ്കിടുന്ന ശക്തമായ ചരിത്രപരവും സാമൂഹികവും സാമ്പത്തികവുമായ ബന്ധങ്ങളെ അദ്ദേഹം എടുത്തുകാണിച്ചു. രണ്ട് രാഷ്ട്രങ്ങളുടെയും നേതൃത്വം വിശാലമായ ചക്രവാളങ്ങളിലേക്ക് കൂടുതല്‍ മുന്നേറിക്കൊണ്ടിരിക്കുകയാണ്.
ഇന്ത്യന്‍ പ്രസിഡന്റ് ദ്രൗപതി മുര്‍മു, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുമായുള്ള ഉന്നതതലവും സമഗ്രവുമായ ചര്‍ച്ചകളില്‍, യുഎഇയും ഇന്ത്യയും പങ്കിടുന്ന സുദൃഡമായ ബന്ധങ്ങളെ കൂടുതല്‍ ഊട്ടിയുറപ്പിച്ചു. സമൃദ്ധി, സാമ്പത്തിക സഹകരണവും ശക്തമായ സാംസ്കാരിക ബന്ധങ്ങളും ഇതുവഴി കൂടുതല്‍ ഊഷ്മളമാക്കി. 2022 മെയ് മാസത്തില്‍ ഇരുരാജ്യങ്ങളും തമ്മിലുണ്ടാക്കിയ യുഎഇ-ഇന്ത്യ സമഗ്ര സാമ്പത്തിക പങ്കാളിത്ത ഉടമ്പടി കൂടുതല്‍ വിപുലീകരിക്കുന്ന, പൊതുസ്വകാര്യ മേഖലകളെ പ്രതിനിധീകരിക്കുന്ന, പദ്ധതികളെ കൂടുതല്‍ ശാക്തീകരിക്കും. യുഎഇയും ഇന്ത്യയും തമ്മിലുള്ള ശക്തമായ സാംസ്കാരിക ബന്ധത്തെ പ്രതിഫലിപ്പിക്കുന്ന നിരവധി പരിപാടികളില്‍ ശൈഖ് ഖാലിദ് പങ്കെടുത്തു.